അയ്യപ്പന്റെ തിരുവാഭരണം നൂറ്റാണ്ടുകളായി പന്തളം കൊട്ടാരത്തിന്റെ ഉടമസ്ഥതയിലും സംരക്ഷണയിലുമാണ്. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിനാൽ ഭഗവാന് സമർപ്പിക്കപ്പെട്ടത് തങ്കയങ്കി ആണ്, അല്ലാതെ തിരുവാഭരണമല്ല എന്ന് ക്ഷത്രിയ ക്ഷേമസഭ വെളിപ്പെടുത്തി. തിരുവാഭരണം എവിടെയും സമർപ്പിച്ചിട്ടില്ലെന്നും നൂറ്റാണ്ടുകളായി തുടർന്നു വരുന്ന ആചാരം തന്നെയാണ് ഇപ്പോഴും നടക്കുന്നതെന്നും കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മയും പറഞ്ഞു. സമർപ്പിച്ചിട്ടുണ്ട് എങ്കിൽ,സർക്കാരിന്റെ പക്കൽ രേഖകൾ ഉണ്ടാകുമായിരുന്നു.എന്നാൽ അങ്ങനെയൊന്നും തന്നെ സർക്കാരിന്റെ പക്കൽ ഇല്ലെന്നും വർമ പറഞ്ഞു. ഇതോടെ,പന്തളം കൊട്ടാരത്തിലെ തിരുവാഭരണത്തിന്റെ ഉടമസ്ഥത സംബന്ധിച്ച തർക്കവും അപ്രസക്തമാണെന്ന് സഭ പറഞ്ഞു.
മണികണ്ഠൻ യുവരാജാവായി അഭിഷേകം ചെയ്യുമ്പോൾ അണിയിക്കാൻ അന്നത്തെക്കാലത്ത് പണിയിച്ചതാണ് തിരുവാഭരണം.തിരുവാഭരണ ഘോഷയാത്രയുടെ നേതൃത്വം ദേവസ്വത്തിനെ ഏൽപ്പിച്ചത് സുരക്ഷിതത്വം കണക്കിലെടുത്തുകൊണ്ട് മാത്രമാണെന്നും ഇക്കാര്യത്തിൽ, ദേവസ്വം ബോർഡ് വെറുതെ പാഴ്ക്കിനാവ് കാണേണ്ടെന്നും ക്ഷത്രിയ ക്ഷേമ സഭ വ്യക്തമാക്കി.
Discussion about this post