ചൈനയിലെ കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനിൽ നിന്നും ഇന്ത്യ ഒഴിപ്പിച്ച ഇന്ത്യക്കാരിൽ ആർക്കും തന്നെ കൊറോണ ബാധിച്ചിട്ടില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹരിയാനയിലെ ആർമി ബേസിലും ഐ.ടി.ബി.പി ക്യാമ്പുകളിലും പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷൻ വാർഡുകളിൽ കഴിയുകയായിരുന്നു ഇത്രനാളും ഇവരെല്ലാം.
ഫെബ്രുവരി ആറാം തീയതി വരെ പല രാജ്യങ്ങളിൽ നിന്നായി ഇന്ത്യയിലെത്തിയ 1,38,750 പേരെയും പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും ഇവരിലും ആർക്കും രോഗബാധയുള്ളതായി കണ്ടില്ല.കേരളത്തിലുള്ള മൂന്നുപേർക്ക് മാത്രമാണ് നിലവിൽ രാജ്യത്ത് കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിൽ നിന്നായി പരിശോധിച്ച 510 സാമ്പിളുകളുടേയും പരിശോധനാഫലം നെഗറ്റീവ് ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു













Discussion about this post