വടക്കുകിഴക്കൻ ദില്ലിയിലെ ജാഫ്രാബാദ് പ്രദേശത്ത്, വെള്ളിയാഴ്ച ബൈക്കിലെത്തിയ രണ്ട് പേർ പരസ്യമായി വെടിയുതിർക്കുകയും തുടർന്ന് രക്ഷപ്പെടുകയും ചെയ്തു.ഹെൽമെറ്റ് ധരിച്ച ഇരുവരും ഒരു വസ്ത്രക്കട ലക്ഷ്യമാക്കിയാണ് രണ്ടു തവണ വെടിയുതിർത്തത്. തുടർന്ന്, രണ്ട് തവണ അലക്ഷ്യമായി വെടിവയ്ക്കുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
സംഭവത്തിന് പിന്നിൽ വ്യക്തിപരമായ ശത്രുതയുണ്ടെന്ന് സംശയിക്കുന്നതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 1.30 ഓടെയാണ്, ജാഫ്രാബാദിലെ ചന്തയ്ക്ക് സമീപമാണ് രണ്ട് പേർ വെടിയുതിർത്തത്.സംഭവത്തിൽ ആർക്കും പരിക്കില്ല.










Discussion about this post