കോടിക്കണക്കിനു രൂപയുടെ വരുമാനമുള്ള ശബരിമല ക്ഷേത്രത്തിലെ അയ്യപ്പസ്വാമിക്ക്, വെറും 16 ആഭരണങ്ങൾ മാത്രമേ ഉള്ളൂ എന്ന് ആശ്ചര്യം പൂണ്ട് സുപ്രീംകോടതി.പന്തളം കൊട്ടാരവും ദേവസ്വവുമായി തിരുവാഭരണത്തിന്റെ സുരക്ഷ സംബന്ധിച്ച് തർക്കം നടക്കുന്ന സാഹചര്യത്തിൽ, ആഭരണങ്ങളുടെ വിവരങ്ങൾ പരിശോധിക്കുമ്പോഴാണ് കോടതി ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്.
സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് അറ്റോർണി ജനറൽ ആഭരണങ്ങൾ ഇനം തിരിച്ചു പേര് വായിക്കുമ്പോൾ, ജസ്റ്റിസ് എൻ.വി രമണയാണ് ആശ്ചര്യത്തോടെ ഈ സംശയം പ്രകടിപ്പിച്ചത്. എന്നാൽ, പന്തളം കൊട്ടാരത്തിൽ നിന്നും മകനെ അണിയിക്കാൻ അച്ഛൻ കൊടുത്തു വിടുന്നവയാണ് ഇതെന്നും, അയ്യപ്പന്റെ ആഭരണങ്ങൾ ഇതു മാത്രമല്ലെന്നും പന്തളം കൊട്ടാരത്തിലെ അഭിഭാഷകൻ കെ രാധാകൃഷ്ണൻ കോടതിയെ ബോധ്യപ്പെടുത്തി.













Discussion about this post