ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ, വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ ഊഷ്മളമാക്കാൻ എല്ലാ സഹകരണവും തന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് രജപക്സെ മന്ത്രി ജയശങ്കറിന് ഉറപ്പുകൊടുത്തു.
വെള്ളിയാഴ്ച, മഹീന്ദ രാജപക്സെ കോൺഗ്രസ് പാർട്ടി നേതാവായ രാഹുൽഗാന്ധിയേയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയും സന്ദർശിച്ചിരുന്നു. അഞ്ചു ദിവസത്തെ പര്യടനത്തിനാണ് ശ്രീലങ്കൻ പ്രധാനമന്ത്രി ഇന്ത്യയിൽ എത്തിയത്.










Discussion about this post