പാലാരിവട്ടം മേൽപ്പാലം നിർമാണം സംബന്ധിച്ച അഴിമതിക്കേസിൽ, മുൻ മന്ത്രിയായ വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യും. കേസ് സംബന്ധിച്ച് കൂടുതൽ തെളിവുകൾ ലഭ്യമായതിനാൽ ഇബ്രാഹിംകുഞ്ഞിനെ അടുത്താഴ്ച ചോദ്യം ചെയ്യുമെന്നും വിജിലൻസ് വെളിപ്പെടുത്തി. നിയമസഭാസമ്മേളനം കാരണമാണ് ചോദ്യംചെയ്യൽ അടുത്താഴ്ചത്തേക്ക് നീട്ടിയത് എന്നാണ് ലഭ്യമായ വിവരം.
ഗവർണറുടെ അനുമതി ലഭിക്കാത്തതിനാൽ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നത് വൈകിയപ്പോൾ ആ സമയം വിജിലൻസ് തെളിവുകൾ ശേഖരിക്കാൻ ഉപയോഗിച്ചു. ഇപ്പോൾ, ഗവർണറുടെ അനുമതി ലഭിച്ചതോടെ അന്വേഷണം ദ്രുതഗതിയിലായെന്നാണ് റിപ്പോർട്ടുകൾ. റോഡുകളും പാലങ്ങളും നിർമ്മിക്കുന്ന ആർ.ബി.ഡി.സി വകുപ്പിലെ പല നിയമങ്ങളിലും മുൻ മന്ത്രി ഇടപെട്ട വിവരങ്ങൾ പുറത്തു വരുന്നുണ്ട്. അതിനാൽ, ആർ.ബി.ഡി.സി ചുമതലയുണ്ടായിരുന്ന മുഹമ്മദ് ഹനീഷ് ഐ.എ.എസിനെയും വിജിലൻസ് ചോദ്യം ചെയ്തേക്കും.













Discussion about this post