കെ.എം മാണിയുടെ സ്മാരകം പണിയുന്നതിന് തുക അനുവദിച്ചതിനെ ന്യായീകരിച്ച് സിപിഐ.കെ.എം മാണിയെ പോലെ ദീർഘകാലം എം.എൽ.എയും മന്ത്രിയും ആയിരുന്ന ഒരാൾക്ക് വേണ്ടി സ്മാരകം പണിയണം എന്ന് തോന്നിയതിൽ ഒരു തെറ്റുമില്ലെന്നും, ഇന്ത്യയുടെ ഒരു സിസ്റ്റം അനുസരിച്ച്, ഒരാൾ മരിച്ചു കഴിഞ്ഞാൽ അതോടു കൂടി അയാളുടെ പാപം മുഴുവൻ തീരുമെന്നും സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. കേരള ബജറ്റ് കെ എം മാണിയുടെ സ്മാരകം പണിയുന്നതിന് അഞ്ചുകോടി രൂപ നീക്കിവെച്ചത്, ചർച്ചയ്ക്ക് വഴിവെച്ച സാഹചര്യത്തിലാണ് പ്രകാശ് ബാബുവിന്റെ പ്രതികരണം.
സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴും, ഒരേ മണ്ഡലത്തിൽ തന്നെ 50 വർഷം എം.എൽ.എ ആയി സേവനമനുഷ്ഠിച്ച വ്യക്തിയെന്ന നിലയിൽ, അദ്ദേഹത്തിന്റെ പേരിൽ സ്ഥാപനം നിർമിക്കാൻ പണം ചോദിച്ചപ്പോൾ കൊടുത്തുവെന്നും, ഇക്കാര്യത്തിലൊക്കെ മുൻഗണന തീരുമാനിക്കുന്നത് സർക്കാരിന്റെ വിവേചനാധികാരമാണെന്നും പ്രകാശ് ബാബു വെളിപ്പെടുത്തി.
Discussion about this post