സ്വന്തം പുരയിടത്തിൽ നിന്നും മണ്ണെടുക്കുന്നത് തടഞ്ഞ വീട്ടുടമസ്ഥനെ ജെ.സി.ബി ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പൊലീസുകാർക്ക് സസ്പെൻഷൻ.സംഭവം നടന്ന കാട്ടാക്കട സ്റ്റേഷനിലെ എ.എസ്.ഐ അനിൽകുമാർ, സി.പി.ഒ മാരായ സുകേഷ്, ബൈജു, ഹരികുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
സംഭവം നടന്ന രാത്രി 12 : 45 ഓടു കൂടി വീട്ടുടമയായ സംഗീത് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചെങ്കിലും, ഒന്നര മണിക്കൂർ കഴിഞ്ഞതിനു ശേഷമാണ് പോലീസ് എത്തിയത്.അപ്പോഴേക്കും കൊല നടന്നിരുന്നു.കൃത്യസമയത്ത് പോലീസുകാർ എത്തിയിരുന്നെങ്കിൽ സംഗീതിന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു എന്ന് ഭാര്യ പറഞ്ഞു. കൊല നടന്ന സ്ഥലത്തിന്റെ പരിസര പ്രദേശങ്ങളിൽ ഉണ്ടായിട്ടും സമയത്തെത്താതിരുന്ന അനാസ്ഥ കണക്കിലെടുത്താണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്.













Discussion about this post