ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകന്‍ പി.പരമേശ്വരന്റെ ദേഹവിയോഗത്തെ അപമാനിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ ഫേസ്ബുക് പോസ്റ്റ്. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ പി.പരമേശ്വരന്റെ ദേഹവിയോഗത്തെ മഹത്വവത്ക്കരിച്ചു എന്നാണ് ജ്യോതികുമാര്‍ ചാമക്കാല ഫെയ്‌സ്ബുക്കിലൂടെ രോദനംകൊള്ളുന്നത്.
മലയാള മാധ്യമങ്ങള്‍ പി.പരമേശ്വരനെ കുറിച്ച് വലിയതായി ഒന്നും പറയരുത് എന്നാണ് ജ്യോതികുമാര്‍ ചാമക്കാല തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റലൂടെ പറയാതെ പറയുന്നത്.മുഖ്യധാരാ മാധ്യമങ്ങൾ ആർ.എസ്.എസ് കാരനായ പരമേശ്വരന് വേണ്ടി നീക്കി വയ്ക്കുന്ന സ്ഥലത്തിന്റെ വലിപ്പം ന്യൂനപക്ഷങ്ങളോടുള്ള വഞ്ചനയാണെന്നും പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്.
എന്നാല്‍ ജ്യോതികുമാര്‍ ചാമക്കാലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ സോഷ്യല്‍മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ജ്യോതികുമാര്‍ ചാമക്കാലയുടെ പ്രസ്ഥാനത്തിനുപോലും പി.പരമേശ്വരന്‍ എന്ന പുണ്യാത്മാവിന്റെ പേരുച്ചരിക്കാന്‍ അര്‍ഹതയുണ്ടോ എന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.വി.എം സുധീരനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പോലുള്ള മുൻനിര നേതാക്കൾ അടക്കം അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ച് അനുശോചനം പ്രകടിപ്പിക്കുമ്പോഴാണ് ചാമക്കാലയുടെ അധിക്ഷേപം.
Discussion about this post