ലഖനൗ: 10 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും മാസം 2500 രൂപ വീതം സ്റ്റൈപെന്‍ഡ് നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2,500 രൂപയില്‍ സംസ്ഥാന സര്‍ക്കാര്‍ 1,000 രൂപയും കേന്ദ്രം 1,500 രൂപയും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ സാങ്കേതിക സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പിനുള്ള അവസരം നല്‍കും. ഇന്റേണ്‍ഷിപ്പ് കാലാവധി ആറുമാസമോ ഒരു വര്‍ഷമോ ആയിരിക്കുമെന്നും അതിനുശേഷം അവര്‍ക്ക് ജോലി ലഭിക്കാന്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസ് സേനയില്‍ 20 ശതമാനം സ്ത്രീകളെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ‘ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും സുരക്ഷയില്‍ സ്ത്രീകള്‍ പ്രധാന പങ്കുവഹിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,’ യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.
യുവാക്കള്‍ക്ക് അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനായി ഐടിഐയും നൈപുണ്യ വികസന കേന്ദ്രവും ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post