കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു. സെൽവരാജ്, ശരവണന്‍, വിഗ്നേഷ് എന്നിവരാണ് മരിച്ചത്. ഇവർ നാഗര്‍ കോവില്‍ സ്വദേശികളാണ്.
വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിന് സമീപമുള്ള കടയില്‍ ജോലിക്കെത്തിയതായിരുന്നു മൂവര്‍ സംഘം. കുളത്തിന്റെ ആഴം അറിയാതെ ഇറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സെല്‍വരാജന്റെ മക്കളാണ് ശരവണനും വിഗ്നേഷും. ഇവരുടെ മൃതദേഹങ്ങള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Discussion about this post