വിമാനയാത്രയ്ക്കിടെ തന്റെ പണം നഷ്ടപ്പെട്ടതായി പരാതി നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ടിക്കാറാം മീണ. ഇക്കഴിഞ്ഞ ഞായറാഴ്ച, രാജസ്ഥാനിലെ ജയ്പൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയിലാണ് 75, 00 രൂപ മോഷ്ടിക്കപ്പെട്ടതെന്ന് ടിക്കാറാം മീണ വെളിപ്പെടുത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
ലഗേജ് ബാഗിൽലായിരുന്നു താൻ പണം സൂക്ഷിച്ചിരുന്നത് എന്ന് എയർ ഇന്ത്യ യാത്രക്കാരനായ ടിക്കാറാം മീണ തറപ്പിച്ചു പറയുന്നു. തുടർന്ന് വിമാനത്താവളത്തിൽ പരാതി നൽകിയ അദ്ദേഹം, അവരുടെ നിർദ്ദേശമനുസരിച്ച് പോലീസിൽ വിവരം അറിയിച്ചു.സംഭവത്തിൽ, വലിയതുറ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.













Discussion about this post