ബമാകോ: മാലിയിലെ ഹോട്ടലിനുനേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ സൈനികരടക്കം അഞ്ചുപേര്‍ മരിച്ചു. നിരവധിപേരെ ഭീകരര്‍ ബന്ദികളാക്കി. ഒരു ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോട്ടുകള്‍. മാലി തലസ്ഥാനമായ ബമാകോയില്‍നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള സെവയറിലുള്ള ബൈബ്ലോസ് ഹോട്ടലിനുനേരെയാണ് ഭീകരാക്രമണം.
രണ്ട് അക്രമികളെ സൈന്യം വധിച്ചു. എത്രപേരെ ഭീകരര്‍ ബന്ദികളാക്കിയിട്ടിണ്ടെന്ന് വ്യക്തമല്ല. ബന്ദിയാക്കിയവരില്‍ ഒരു റഷ്യന്‍ പൗരനും ഒരു യുക്രൈന് പൗരനും ഉള്‍പ്പെടുന്നുവെന്ന് ഇരുരാജ്യങ്ങളുടെയും മാലിയിലെ സ്ഥാനപതി കാര്യാലയങ്ങള്‍ അറിയിച്ചു. ഇസ് ലാമിസ്റ്റ് വിമതരെ അടിച്ചമര്‍ത്താനുള്ള ശ്രമം വര്‍ഷങ്ങളായി മാലി നടത്തുന്നുണ്ട്.
Discussion about this post