കേരള പൊലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരെയും ഭയക്കാതെ ഡിജിപി പ്രവർത്തിക്കുന്നതും എല്ലാം നടക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നുള്ള തെളിവാണ്.
2015-ൽ തൃശ്ശൂർ ഉള്ള എ.ആർ ക്യാമ്പിൽ നിന്നും സീൽ ചെയ്ത ഒരു പാക്കറ്റ് 200 ബുള്ളറ്റ് കാണാതെ പോയി. ഭരണകക്ഷി ആയിരുന്ന കോൺഗ്രസ് അന്ന് അന്വേഷണത്തിന് ബോർഡിനെ നിയമിച്ചിരുന്നെങ്കിലും എൽഡിഎഫ് സർക്കാർ അധികാരമേറ്റപ്പോൾ അവർ അന്വേഷണം പുതിയ ബോർഡിനെ ഏൽപ്പിച്ചു.എന്നാൽ, 1999-ൽ പാക്ക് ചെയ്ത പഴയ വെടിയുണ്ടയുടെ സ്റ്റോക്കാണ് കാണാതായിരിക്കുന്നത് എന്നും, 2000 മുതൽ 2014 വരെയുള്ള ഈ കാലഘട്ടത്തിൽ എപ്പോഴെങ്കിലും കാണാതായതാകാം എന്നായിരുന്നു അവരുടെ കണ്ടെത്തൽ.
2017-ലെ സ്റ്റോക്കെടുപ്പ് നടത്തിയപ്പോൾ 7433 ബുള്ളറ്റുകൾ കാണാനില്ലെന്നറിഞ്ഞു, 2018-ൽ സ്റ്റോക്കെടുത്തപ്പോൾ കാണാതായ ബുള്ളറ്റുകളുടെ എണ്ണം 8398 ആയി ഉയർന്നു. ഇപ്പോഴിതാ 25 റൈഫിളുകൾ കാണാനില്ലെന്നും അറിയുന്നു.ഉന്നതരുടെ അറിവില്ലാതെ ഇതൊന്നും നടക്കില്ലെന്നും ചെന്നിത്തല ആരോപിച്ചു.
Discussion about this post