തൃശൂര്‍: പൊലീസിന്റെ വിവിധ ബറ്റാലിയനുകള്‍ക്കായി തയ്യാറാക്കിയ ഭക്ഷണമെനുവില്‍ നിന്ന് ബീഫിനെ ഒഴിവാക്കി. ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ് ഈ പരിഷ്കാരം എന്ന് പൊലീസ് പറയുന്നു.
ഈ മാസം 15നാണ് വിവിധ ബറ്റാലിയനുകളിലുളള പുതിയ ബാച്ചുകളുടെ ട്രെയിനിങ് ആരംഭിച്ചത്. ഇതിനായി തയ്യാറാക്കിയ ഭക്ഷണമെനുവില്‍ നിന്നാണ് ബീഫിനെ ഒഴിവാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ഭക്ഷണ മെനുവില്‍ ബീഫിനെ ഉള്‍പ്പെടുത്തിയിരുന്നു.
ബറ്റാലിയനുകളിലെ അതത് ഭക്ഷണ കമ്മിറ്റികള്‍ക്ക് ഏത് ദിവസം ബീഫ് വിതരണം ചെയ്യണമെന്ന് തീരുമാനിക്കാന്‍ അനുവദിക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞവര്‍ഷത്തെ ഭക്ഷണമെനു. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് ഇത്തവണ ബീഫിനെ ഭക്ഷണമെനുവില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
Discussion about this post