ഡിജിപിക്ക് ചെലവാക്കാൻ കഴിയുന്ന തുക രണ്ടു കോടിയിൽ നിന്ന് സർക്കാർ 5 കോടി രൂപയാക്കി ഉയർത്തി.2019-ലാണ് ഈ നടപടി ഉണ്ടായത്. ഡിജിപി ആയിരുന്ന ലോക്നാഥ് ബഹ്റ ആറുതവണ രേഖാമൂലം ആവശ്യപ്പെട്ടതോടെയാണ് ഈ നടപടി.
2013 മുതൽ ഏഴു വർഷത്തോളമായി, ഡിജിപിക്ക് സ്വന്തമായി ചെലവാക്കാൻ കഴിയുന്ന തുകയുടെ ഉയർന്ന പരിധി രണ്ട് കോടി ആയിരുന്നു.സിഎജി ക്രമക്കേട് കണ്ടെത്തിയ ഫണ്ടിലാണ് ഈ ഉയർത്തിയ തുകയും ഉൾപ്പെടുന്നത്. തുക വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് സിഎജി റിപ്പോർട്ട് വരുന്നതിനു മുൻപാണ് ഉണ്ടായതെങ്കിലും, ഈ ക്രമക്കേട് നടത്തിയ ഫണ്ടിലേക്ക് കൂടുതൽ തുക അനുവദിച്ചതാണ് വിവാദമായത്.
Discussion about this post