ആസാമിൽ, ഇന്നർ ലൈൻ പെർമിറ്റ് നടപ്പാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാന വർഷം 1951 ആക്കണമെന്ന് കേന്ദ്രസർക്കാറിന് നിർദ്ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച സമിതിയാണ് ഈ നിർദ്ദേശം മുന്നോട്ടു വച്ചത്.
പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള ആശങ്കകൾ അകറ്റാനും ആസാമിലെ തദ്ദേശവാസികളെ സംരക്ഷിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഈ സമിതിയെ നിയോഗിച്ചത്.1951 മുതൽ ആസാമിൽ താമസിക്കുന്നവരെയും അവരുടെ പിൻഗാമികളുടെയും സംസ്ഥാനത്തെ തദ്ദേശവാസികളായി കണക്കാക്കണമെന്നാണ് സമിതിയുടെ പ്രധാന നിർദ്ദേശം.ആസാം തദ്ദേശവാസികൾക്ക് ലോക്സഭാ, നിയമസഭാ സീറ്റുകളിലേക്ക് സംവരണം, മറ്റു സർക്കാർ സേവനങ്ങളിലും 67 ശതമാനം സംവരണം എന്നിവയും നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
Discussion about this post