കെയ്റോ: ഈജിപ്തിലെ പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി ജയിലില്‍ നിരാഹാര സമരത്തില്‍. ജയിലില്‍ തനിക്ക് ലഭിക്കുന്ന ഭക്ഷണം വേണ്ടത്ര സുരക്ഷിതമാല്ലെന്നും ഭക്ഷണം പരിശോധനക്ക് വിധേയമാക്കണമെന്നും കാണിച്ച് മുര്‍സി വിചാരണകോടതിയെ അറിയിച്ചു.
ഭക്ഷണം വളരെ മോശമാണെന്നും തനിക്ക് അത് സുരക്ഷിതമല്ലെന്നും താനൊരു പ്രമേഹ രോഗിയാണെന്നും മുര്‍സി പറയുന്നു. തനിക്ക് പുറത്തുനിന്ന് ഭക്ഷണം എത്തിച്ചുതരാന്‍ ജയില്‍ അധികൃതര്‍ തയ്യാറായില്ലെന്നും മുര്‍സിയുടെ പരാതിയിലുണ്ട്. എന്നാല്‍ ഇതേപ്പറ്റി ജയില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജീവന് നഷ്ടപെടുമെന്ന ഭയം മൂലമാണ് മുര്‍സി ജയില്‍ ഭക്ഷണം കഴിക്കാന്‍ തയ്യാറാകാത്തത്. തനിക്ക് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നും മുര്‍സി ആവശ്യപ്പെട്ടു.
മുര്‍സിയുടെ ആവശ്യപ്രകാരം അദ്ദേഹത്തെ വൈദ്യപരിശോധനക്ക് വിധേയനാക്കാന്‍ കോടതി ഉത്തരവിട്ടു. തന്റെ പിതാവിന് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് മുഹമ്മഗ് മുര്‍സിയുടെ മകന് ഒസാമ മുര്‍സിയും ആരോപിച്ചു. ഈജിപ്തില്‍ ആദ്യമായി ജനാധിപത്യമാര്‍ഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മുര്‍സി 2013 ല്‍ പട്ടാള അട്ടിമറിയിലൂടെയാണ് പുറത്തായത്.
Discussion about this post