ചൈനയിൽ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് യൂറോപ്പിലും ഓരോരോ രാജ്യങ്ങളിലായി പടർന്നു പിടിക്കുന്നു.ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് ഇറ്റലിയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതോടെ,ആഗോള തലത്തിൽ മരണ സംഖ്യ 2,200 കടന്നു.75,000 പേർക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.വടക്കു കിഴക്കൻ ഇറ്റലിയിൽ ,ഇന്നലെ 78 വയസുള്ളൊരു വൃദ്ധൻ കൊറോണ ബാധിച്ചു മരിച്ചു.വെള്ളിയാഴ്ച വൈകീട്ടാണ് അഡ്രിയാനോ ട്രെവിസൻ എന്ന രോഗി മരണമടഞ്ഞത്.ചൈനയിൽ നിന്നും മടങ്ങിയെത്തിയ ഒരു സുഹൃത്തുമായുള്ള സഹവാസമാണ് രോഗം പകരാൻ കാരണമെന്ന് ആരോഗ്യ വിദഗ്ധർ വെളിപ്പെടുത്തി.ഇയാളെക്കൂടാതെ ഇറ്റലിയിൽ, ആറുപേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post