കൊറോണ വൈറസ് ബാധയുടെ ഫലമായി ഹോളിവുഡ് സൂപ്പർ ഹിറ്റ് ചലച്ചിത്രമായ മിഷൻ ഇംപോസിബിളിന്റെ ചിത്രീകരണം തടസ്സപ്പെട്ടു.
ഹോളിവുഡിലെ എക്കാലത്തെയും മികച്ച ക്രൈം ത്രില്ലർ സിനിമാ സീരിസുകളിലൊന്നായ മിഷൻ ഇംപോസിബിൾ ഏഴാം ഭാഗത്തിന്റെ ഷൂട്ടിങ്ങാണ് നടന്നു കൊണ്ടിരുന്നത്. നായകനായ ടോം ക്രൂയിസ്, റബേക്ക ഫെർഗുസൺ സൈമൺ പെഗ്ഗ് എന്നീ പ്രശസ്ത താരങ്ങളുമടക്കം എല്ലാവരും എത്തിച്ചേർന്ന മൂന്നാഴ്ചത്തെ ഷെഡ്യൂൾ ആണ് വൈറസ് ബാധ മൂലം നിർത്തിവെച്ചത്. ആളുകൾ ഒരുമിച്ചു കൂടുന്ന പൊതുപരിപാടികൾ ഒഴിവാക്കാൻ ഇറ്റാലിയൻ സർക്കാരിന്റെ താൽക്കാലിക നിർദ്ദേശം നിലവിലുള്ളത് കാരണമാണ് ചിത്രീകരണം നിർത്തിവയ്ക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വെളിപ്പെടുത്തി













Discussion about this post