ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ പ്രതിപക്ഷം എതിര്‍ക്കുന്നതിനെതിരെ ആഞ്ഞടിച്ച് വീണ്ടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. എന്തിനാണ് പ്രതിപക്ഷം പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്തെ ഒരു മുസ്ലീം പൗരന്റെ പോലും പൗരത്വം ഈ നിയമം നടപ്പാക്കുന്നതിലൂടെ നഷ്ടമാകില്ലെന്നും അമിത് ഷാ ഉറപ്പ് നല്കി.
ഈ രാജ്യത്തെ പൗരന്മാരുടെ പൗരത്വം സംരക്ഷിക്കാനുള്ള നിയമമാണ് അതെന്നും ആരുടെയും പൗരത്വം അതിലൂടെ നഷ്ടമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post