വീടുവിട്ടിറങ്ങിയ വിദ്യാർത്ഥിയെ തടങ്കലിൽ വെച്ചതിന് മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. കോഴിക്കോടുള്ള പ്ലസ് വണ്ണിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് മദ്രസാധ്യാപകൻ തടങ്കലിൽ വെച്ചത്.
അമ്മയോട് പിണങ്ങി വീടുവിട്ടിറങ്ങിയ വിദ്യാർത്ഥി, പകൽ മുഴുവൻ കോഴിക്കോട് നഗരത്തിൽ കറങ്ങി നടക്കുകയായിരുന്നു. രാത്രിയായതോടെ പരിചയക്കാരനായ മദ്രസ അധ്യാപകൻ താമസിക്കുന്ന കോഴിക്കോട്ടെ പള്ളിയിൽ അഭയംതേടി. താൻ സുരക്ഷിതനായി ഇവിടെയുണ്ടെന്ന് വിവരം അമ്മയെ അറിയിക്കണമെന്ന് കുട്ടി മദ്രസ അധ്യാപകനോട് പറഞ്ഞെങ്കിലും അധ്യാപകൻ തയ്യാറായില്ല.ശേഷം കുടിക്കാൻ വെള്ളം നൽകി കുട്ടിയെ ബോധംകെടുത്തി എന്നാണ് കുട്ടി പറയുന്നത്.
പിറ്റേദിവസം അധ്യാപകൻ എന്തോ ആവശ്യത്തിന് പുറത്തു പോയ സമയത്ത്, അവിടെയുണ്ടായിരുന്ന ഫോണിൽ നിന്ന് വിളിച്ചാണ് മാതാപിതാക്കളെ കുട്ടി വിവരമറിയിക്കുന്നത്. ഇതോടെ മാതാപിതാക്കളെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.പരാതിയിൽ കേസെടുത്ത പോലീസുകാർ, കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി കുട്ടിയുടെ രഹസ്യമൊഴിയെടുത്തു.ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നറിയാൻ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
Discussion about this post