നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ സ്വർണക്കടത്ത് വീണ്ടും വ്യാപകമാകുന്നു. ഇന്ന് പുലർച്ച നടന്ന പരിശോധനയിൽ 75 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു.
ഞായറാഴ്ച പുലർച്ചെ ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്.മലദ്വാരത്തിലും ബ്രെഡ് ടോസ്റ്ററിലുമായി കടത്താൻ ശ്രമിച്ച 75 ലക്ഷം രൂപ വിലമതിക്കുന്ന ഒന്നേമുക്കാൽ കിലോ സ്വർണ്ണമാണ് പിടികൂടിയത്. യാത്രക്കാരിൽ ഒരാൾ തിരൂർ സ്വദേശിയും മറ്റേയാൾ എടവണ്ണപ്പാറ സ്വദേശിയുമാണ്.ഇൻഡിഗോ വിമാനത്തിൽ കേരളത്തിലേക്ക് സ്വർണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
Discussion about this post