സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ നൽകിയ രണ്ടാമത്തെ അപ്പീലും വത്തിക്കാൻ തള്ളി. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ്ത സഭാ നടപടികൾക്കെതിരെ വത്തിക്കാനിലെ ഉന്നത സഭാ അധികൃതർക്കായിരുന്നു ലൂസി കളപ്പുരയ്ക്കലിന്റെ രണ്ടാമത്തെ അപ്പീൽ.
തന്നെ സഭയിൽ നിന്നും പുറത്താക്കിയതിനെതിരെ പൗരസ്ത്യ തിരുസംഘത്തിന് ലൂസി കളപ്പുരയ്ക്കൽ നേരത്തെ അയച്ച അപ്പീൽ വത്തിക്കാൻ തള്ളിയിരുന്നു.സഭയ്ക്കെതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്ന് കാണിച്ച് സഭയിൽ നിന്നും പുറത്താക്കിക്കൊണ്ടുള്ള നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആദ്യത്തെ അപ്പീൽ. ദാരിദ്ര്യ വ്രതം ലംഘിച്ചു, ചുരിദാർ ധരിച്ചു, ചാനൽ ചർച്ചകളിൽ പങ്കെടുത്തു എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭ, ലൂസി കളപ്പുരയ്ക്കലിനെ സഭയിൽ നിന്ന് പുറത്താക്കിയത്.
താൻ നിരപരാധിയാണെന്ന് പറഞ്ഞുകൊണ്ടുള്ള ലൂസിയുടെ അപ്പീൽ രണ്ടുമാസം കഴിഞ്ഞപ്പോൾ വത്തിക്കാൻ സഭ തള്ളി. ഇതിനു പുറകെയാണ് ഒരു കാരണവശാലും മഠത്തിൽനിന്ന് ഇറങ്ങില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് ലൂസി കളപ്പുരയ്ക്കൽ രണ്ടാമതും വത്തിക്കാനിലെ ഉന്നത സഭ അധികൃതർക്ക് അപ്പീൽ നൽകിയത്.
Discussion about this post