വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ വീടും മറ്റ് സ്വത്തുക്കളും നഷ്ടപ്പെട്ടവർക്കായി സിപിഎമ്മിന്റെ ധനശേഖരണം.”ഹുണ്ടിക പിരിവ്” എന്ന് പേരിട്ടിരിക്കുന്ന ധനശേഖരണത്തിൽ, ബ്രാഞ്ച് തലത്തിൽ പിരിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആഹ്വാനം ചെയ്തിരിക്കുന്നത്.
പൗരത്വഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ നടന്ന കലാപത്തിൽ, മരിച്ചവരുടെ കുടുംബങ്ങളെയും, വീടുകളും, മറ്റ് ജീവനോപാധികളും നഷ്ടപ്പെട്ടവരെയും സഹായിക്കുന്നത് വേണ്ടിയാണ് പാർട്ടി കേന്ദ്ര കമ്മിറ്റി ദുരിതാശ്വാസ ഫണ്ട് ശേഖരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മാർച്ച് 7 8 തീയതികളിലായി സംഘടിപ്പിക്കുന്ന ദുരിതാശ്വാസ ഫണ്ട് പ്രവർത്തനത്തിന്റെ വിജയത്തിനായി പാർട്ടി പ്രവർത്തകരും ബന്ധുക്കളും രംഗത്തിറങ്ങണമെന്നും കോടിയേരി ബാലകൃഷ്ണൻ അഭ്യർത്ഥിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.
Discussion about this post