Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മോദി പിന്‍വാങ്ങിയാല്‍ അത് ലോകവ്യാപക അലയൊലികള്‍ തീര്‍ക്കും, സാമൂഹ്യ മാധ്യമ കമ്പനികള്‍ക്ക് തിരിച്ചടിയാകും: സന്ദീപ് വാര്യരുടെ കുറിപ്പ്

by Brave India Desk
Mar 3, 2020, 09:24 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

 

സന്ദീപ് വാര്യര്‍

Stories you may like

മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!

 പറയാത്ത കാര്യങ്ങൾ നൽകി, മാധ്യമധർമ്മം വിട്ടു’; മനോരമ വാർത്തയ്ക്കെതിരെ കടുത്ത അമർഷവുമായി മേയർ വി.വി. രാജേഷ്!

‘When you feel like giving up,
remember
why you held on for so long in the first place’

(The Pilgrimage, by @paulocoelho )

പൗലോ കൊയ്‌ലോയുടെ ഏതാനും നിമിഷം മുന്‍പത്തെ ട്വീറ്റ് ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പില്‍ഗ്രിമേജ് എന്ന പുസ്തകത്തില്‍ നിന്നെടുത്ത ഉദ്ധരണി. സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പോകുന്നു എന്ന അര്‍ത്ഥത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിനുള്ള പൗലോ കൊയ്‌ലോയുടെ മറുപടിയാണോ എന്നറിയില്ല. എന്തായാലും നരേന്ദ്രമോദിയുടെ പ്രഖ്യാപനം ഭാവന ലോകത്ത് (virtual world) വലിയ അലയൊലികളാണ് തീര്‍ത്തിരിക്കുന്നത്.

കേവലം ഒരു ദിവസത്തേക്കാണോ അതോ എന്നെന്നേക്കുമായാണോ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്നത് എന്ന് വ്യക്തമല്ല. എന്തായാലും ആ പ്രഖ്യാപനം രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ലോകത്ത് സൃഷ്ടിക്കും എന്നുള്ളതില്‍ സംശയമില്ല.

സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഒരു നിയന്ത്രിത സംവിധാനം വേണ്ടതാണ് . സമ്പൂര്‍ണ്ണ നിയന്ത്രണമോ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കോ വേണം എന്നുള്ളതല്ല അതു കൊണ്ട് അര്‍ത്ഥമാക്കുന്നത്.

വാഹനമോടിക്കാന്‍ 18 വയസ്സുള്ള ആര്‍ക്കും വിലക്കില്ല. എന്നാല്‍ വാഹനം ഓടിക്കാന്‍ ഒരു ലൈസന്‍സ് ആവശ്യമാണ്. ലൈസന്‍സ് ഉള്ള ആള്‍ക്ക് രാജ്യത്തെവിടെയും വാഹനമോടിച്ചു പോകാം. അതുപോലെ സാമൂഹികമാധ്യമങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് അതിരുകള്‍ ഇല്ലെങ്കിലും ഉപയോഗിക്കുന്ന ആള്‍ ആരാണെന്ന് തിരിച്ചറിയാനുള്ള ഒരു മാര്‍ഗ്ഗം ആവശ്യമാണ്. വ്യാജ അക്കൗണ്ടുകളില്‍ നിന്ന് തെറ്റായ സന്ദേശങ്ങള്‍ അയച്ച് രാജ്യത്തെ ജനാധിപത്യത്തിനും ഐക്യത്തിനും വിഘാതം ഉണ്ടാക്കുന്നവരെ തിരിച്ചറിയുകയും തടയുകയും വേണം.

മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ചെറിയ രീതിയിലെങ്കിലും സര്‍ക്കാര്‍ നിയന്ത്രണവും സ്വയം നിയന്ത്രണവും ഉണ്ട്. എന്നാല്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് അതൊന്നും ബാധകമല്ല എന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. ഇത് നാടിനെ വലിയ കുഴപ്പത്തില്‍ കൊണ്ടുചെന്നെത്തിക്കും. സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

യുപിഎ കാലത്ത് നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ നിരവധി ട്വിറ്റര്‍ ഹാന്‍ഡിലുകളും മറ്റ് സാമൂഹിക മാധ്യമ അക്കൗണ്ടുകളും കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷവും അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്ന അത്തരം നടപടികള്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അടിയന്തരാവസ്ഥക്കാലത്തേതു പോലെയുള്ള മാധ്യമ സെന്‍സറിംഗോ നെഹ്‌റുവിന്റെ കാലത്തേതുപോലുള്ള വ്യാപകമായ പുസ്തക,നാടക, സിനിമാ നിരോധനമോ നരേന്ദ്ര മോദി സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല.

66A പോലുള്ള കരിനിയമങ്ങള്‍ കൊണ്ടുവരുന്നതിനോടോ സാമൂഹ്യ മാധ്യമങ്ങളിലെ അഭിപ്രായ പ്രകടനത്തിന് ജയില്‍ശിക്ഷ നല്‍കുന്നതിനോടോ യോജിപ്പില്ല. എന്നാല്‍ രാജ്യത്ത് കുഴപ്പം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി നടത്തുന്ന എന്ന വ്യാജ പ്രചാരണങ്ങള്‍ തടയേണ്ടതുണ്ട്. അതിനാവശ്യമായ ബോധവല്‍ക്കരണം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കാനാണോ പ്രധാനമന്ത്രിയുടെ നീക്കമെന്ന് ഔത്സുക്യത്തോടെ നോക്കുകയാണ് രാജ്യം.

സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് എല്ലാ കാലത്തേക്കുമുള്ള പിന്മാറ്റമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ദേശിച്ചതെങ്കില്‍ ലോകവ്യാപകമായ അലയൊലികള്‍ ആ തീരുമാനം സൃഷ്ടിക്കും. ലോകത്തെ വന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ തുടങ്ങിയവയ്ക്ക് സാമ്പത്തികമായും വന്‍ തിരിച്ചടി നേരിടേണ്ടി വന്നേക്കും. ഏറ്റവുമധികം ജനങ്ങള്‍ പിന്തുടരുന്ന ലോക നേതാവിന്റെ പിന്മാറ്റം ഒരു പക്ഷേ മറ്റ് രാജ്യങ്ങളിലെ പല നേതാക്കളും പിന്തുടരാന്‍ സാധ്യതയുണ്ട്.

ഇന്ത്യ പോലെ വലിയ ഒരു മാര്‍ക്കറ്റില്‍ സാമൂഹ്യ മാധ്യമ കമ്പനികള്‍ക്ക് ഈ തീരുമാനം സൃഷ്ടിക്കുന്ന തിരിച്ചടി എത്രമാത്രം വലുതായിരിക്കുമെന്ന് ഒരുപക്ഷേ അടുത്ത ദിവസങ്ങളില്‍ മാത്രമേ പറയാനാകൂ. എന്തായാലും സുരക്ഷ ഏജന്‍സികളുമായി യാതൊരുവിധത്തിലും സഹകരിക്കില്ല എന്ന് നിലപാടുമായി മുന്നോട്ട് പോകുന്ന സാമൂഹ്യ മാധ്യമ കമ്പനികളുടെ അഹങ്കാരത്തിന് മേല്‍ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തിരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിശദീകരിക്കും വരെ നമുക്ക് കാത്തിരിക്കാം.

In Facebook

Share18
Tweet
Send
Share

Latest stories from this section

ഭർത്താവിന്റെ കയ്യിൽ തേങ്ങ കൊടുത്ത് പുറത്തുനിർത്തി; നവവധുവിനെ പീഡിപ്പിച്ച അറബിക് സിദ്ധൻ പിടിയിൽ!

ഭർത്താവിന്റെ കയ്യിൽ തേങ്ങ കൊടുത്ത് പുറത്തുനിർത്തി; നവവധുവിനെ പീഡിപ്പിച്ച അറബിക് സിദ്ധൻ പിടിയിൽ!

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വിമാനയാത്രയ്ക്ക് പണം നൽകിയത് ചിപ്സൺ ഏവിയേഷൻ; 19.88 ലക്ഷത്തിന്റെ ബില്ല് പുറത്ത്, വിവാദം പുകയുന്നു!

ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും’ കിട്ടിയ പണി ഇനി ആർക്കും കിട്ടില്ല!; കുടുംബകലഹങ്ങൾ ഒഴിവാക്കാൻ എ.ഐ ക്യാമറ ചിത്രങ്ങളിൽ കടുത്ത നിയന്ത്രണവുമായി എം.വി.ഡി

ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും’ കിട്ടിയ പണി ഇനി ആർക്കും കിട്ടില്ല!; കുടുംബകലഹങ്ങൾ ഒഴിവാക്കാൻ എ.ഐ ക്യാമറ ചിത്രങ്ങളിൽ കടുത്ത നിയന്ത്രണവുമായി എം.വി.ഡി

ദെയർ ഈസ് നോ ഫ്രീ ലഞ്ച്’; സ്പോൺസറെ ഒളിപ്പിക്കുന്നതിൽ വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദനും ബിനോയ് വിശ്വവും!

ദെയർ ഈസ് നോ ഫ്രീ ലഞ്ച്’; സ്പോൺസറെ ഒളിപ്പിക്കുന്നതിൽ വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദനും ബിനോയ് വിശ്വവും!

Latest News

‘ഇനി യുദ്ധത്തിൽ ആരും സുരക്ഷിതരല്ല, സൈനികർ മാത്രമല്ല രാജ്യം മുഴുവൻ പോരാടണം!’; ആധുനിക യുദ്ധതന്ത്രങ്ങളെക്കുറിച്ച് സി.ഡി.എസ് ജനറൽ എൻ.എസ് രാജ സുബ്രഹ്മണി!

‘ഇനി യുദ്ധത്തിൽ ആരും സുരക്ഷിതരല്ല, സൈനികർ മാത്രമല്ല രാജ്യം മുഴുവൻ പോരാടണം!’; ആധുനിക യുദ്ധതന്ത്രങ്ങളെക്കുറിച്ച് സി.ഡി.എസ് ജനറൽ എൻ.എസ് രാജ സുബ്രഹ്മണി!

‘തീർത്തും അംഗീകരിക്കാനാവില്ല!’: ചെങ്കടൽ പ്രതിസന്ധിയിലും മക്ക ഭീഷണിയിലും നിലപാട് കടുപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രാലയം

‘പാകിസ്താനെ ഉപദേശിക്കാൻ നോക്ക്, ഞങ്ങളുടെ കാര്യത്തിൽ ഇടപെടേണ്ട!’; ഒ.ഐ.സിക്ക് ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പ്!

വികൃതി ഒഴിഞ്ഞ നേരമില്ലേ..അശ്രദ്ധ,അമിതാവേശം ,കുട്ടികളിലെ ഈ ലക്ഷണങ്ങൾ രോഗത്തിന്റേതാവാം; പോംവഴി തേടുകയാണോ..ഇത് വായിക്കാതെ പോകരുത്

മൂത്ത കുട്ടിക്കോ ഇളയ കുട്ടിക്കോ ഐ.ക്യു കൂടുതൽ? ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത്!

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

അമേരിക്ക വീണ്ടും ആക്രമിച്ചാൽ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കും; കടുത്ത മുന്നറിയിപ്പുമായി ഇറാൻ!

അമേരിക്ക വീണ്ടും ആക്രമിച്ചാൽ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കും; കടുത്ത മുന്നറിയിപ്പുമായി ഇറാൻ!

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജി വെക്കണം ; ഇല്ലെങ്കിൽ രാജ്യ വ്യാപക പ്രക്ഷോഭം നടത്തുമെന്ന് സിജെപി

ഷെയ്ക്ക് ഹാൻഡ് കൊടുത്ത ശേഷം കൈയിൽ തൊട്ട് മെലാനിയ; ഷി ജിൻപിങ്ങിനെ സ്വീകരിക്കുന്നതിനിടെ യുഎസ് പ്രഥമ വനിതയുടെ പ്രവൃത്തി ചർച്ചയാവുന്നു

ഷെയ്ക്ക് ഹാൻഡ് കൊടുത്ത ശേഷം കൈയിൽ തൊട്ട് മെലാനിയ; ഷി ജിൻപിങ്ങിനെ സ്വീകരിക്കുന്നതിനിടെ യുഎസ് പ്രഥമ വനിതയുടെ പ്രവൃത്തി ചർച്ചയാവുന്നു

ഇന്ത്യയിലും മ്യാൻമറിലും വിമതർക്ക് ആയുധ പരിശീലനം; അറസ്റ്റിലായ 6 യുക്രെയ്ൻ സ്വദേശികൾക്ക് ഡൽഹി കോടതിയുടെ ഇടക്കാല ആശ്വാസം!

ഇന്ത്യയിലും മ്യാൻമറിലും വിമതർക്ക് ആയുധ പരിശീലനം; അറസ്റ്റിലായ 6 യുക്രെയ്ൻ സ്വദേശികൾക്ക് ഡൽഹി കോടതിയുടെ ഇടക്കാല ആശ്വാസം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies