ലക്ഷങ്ങള്‍ വില വരുന്ന കൊക്കൈയിനുമായി യുവനടനും സംഘവും അറസ്റ്റില്‍. യുവനടന് ഷൈന്‍ ടോം ചാക്കോയാണ് അറസ്റ്റിലായത്. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സഹ സംവിധായികയായ ബ്ലസിയും ഇയാള്‍ക്കൊപ്പം പിടിയിലായിട്ടുണ്ട്. ഇത് കൂടാതെ മൂന്ന് മോഡലുകളെയും ഫ്ലാറ്റില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. പത്ത് ലക്ഷം രൂപ വില വരുന്നതാണ് പിടികൂടിയ കൊക്കൈയ്ന്‍.മോഡലുകളായ രേഷ്മ, ടിന്‍സി,സ്നേഹ എന്നിവരാണ് പിടിയിലായത്.
തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ കിംഗ്സ് ഗ്രൂപ്പ് ഉടമ നിസാമിന്റെ കൊച്ചിയിലെ ഫ്ലാറ്റില്‍ പോലിസ് നടത്തിയ റെയ്ഡിലാണ് സംഘം പിടികൂടിയത്. പത്തോളം കേസുകളില്‍ പ്രതിയായ നിസാം കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായിരുന്നു. സിനിമ വൃത്തങ്ങളുമായി അടുത്ത ബന്ധമുള്ള നിസാമിന് മയക്കുമരുന്ന കേന്ദ്രങ്ങളുമായി ബന്ധമുണ്ട് എന്ന വ്യക്തമാക്കുന്ന തെളിവുകളാണ് പോലിസിന് ലഭിക്കുന്നത്.
പത്ത് ഗ്രാം കൊക്കൈയ്ന്‍ പുറമെ ചില ആയുധങ്ങളും പോലിസ് കണ്ടെടുത്തതായി സൂചനയുണ്ട്. സ്മോക്കേഴ്സ് പാര്ട്ടിയ്ക്കായാണ് യുവതികള്‍ ഫ്ലാറ്റില്‍ എത്തിയതെന്നാണ് പോലിസിന് ലഭിച്ച മൊഴി. ഗോവ മുംബൈ തുടങ്ങിയ നഗരങ്ങളില്‍ സ്മോക്കേഴ്സ് പാര്‍ട്ടി വ്യാപകമാണ്. എന്നാല്‍ കേരളത്തില്‍ ഇവ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഓണ്‍ലൈന്‍ കൂട്ടായ്മയാണ് സ്മോക്കേഴ്സ് പാര്‍ട്ടി സംഘടിപ്പിച്ചതെന്നാണ് സൂചന. ട്രാവല്‍മാര്‍ട്ടിന്റെ ഉടമ സ്നേഹയടക്കം ഉന്നത് ബന്ധമുള്ളവരാണ് പിടിയിലായ പലരും.
വ്യവസായി നിസാമിന്റെ ശോഭാ സിറ്റിയിലെ ഫ്ലാറ്റില്‍ പോലിസ് റെയ്ഡ് നടത്തി. നിസാം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പോലിസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുടെ മയക്കുമരുന്ന് സംഘവുമായുള്ള ബന്ധം പോലിസ് അന്വേഷിക്കുകയാണ്. ഗോവയിലെ ചില സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പോലിസിന് ലഭിക്കുന്ന സൂചന. അന്തിക്കാടുള്ള ഇയാളുടെ വീട്ടിലും പോലിസ് റെയ്ഡ് നടത്തുന്നുണ്ട്. സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ നിസാം ഇപ്പോള്‍ ജയിലിലാണ്. ഇയാളെ കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ പോലിസ് കോടതിയില്‍ അപേക്ഷ നല്‍കും.
Discussion about this post