നിയമസഭയിലുണ്ടായ ‘കള്ള റാസ്കൽ’ പ്രയോഗത്തിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ഇ.പി ജയരാജനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വായിൽ തോന്നിയത് വിളിച്ചു പറയാൻ നിയമസഭയെന്താ ചന്തയാണോ എന്ന് ചോദിച്ച ചെന്നിത്തല, ഇ.പി ജയരാജനെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കണമെന്നും പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തിൽ ഇതു വരെയില്ലാത്ത സ്വർണ്ണക്കടത്തും അധോലോകവും കഴിഞ്ഞ നാല് വർഷമായി വ്യാപകമായി പ്രവർത്തിക്കുന്നുണ്ടെന്ന്
രമേശ് ചെന്നിത്തല ആരോപിച്ചു.പതിനായിരക്കണക്കിന് നികുതി വെട്ടിപ്പും ഇക്കാലത്തിനുള്ളിൽ കേരളത്തിൽ നടന്നിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
Discussion about this post