വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന്റെ സിഇഒ ആയി ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചൈയെ നിയമിച്ചു. ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിനുമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഗൂഗിളിനെ പല കമ്പനികളായി വിഭജിച്ചു. ആല്‍ഫബെറ്റ് എന്നു പേരിട്ടിരിക്കുന്ന പുതിയ കമ്പനിയിലെ ഉപകമ്പനിയായിരിക്കും ഇനി ഗൂഗിള്‍. ലാറി പേജും സെര്‍ജി ബ്രിന്നും തന്നെയാകും ആല്‍ഫബെറ്റിന്റെ തലപ്പത്ത്.
ഗൂഗിളിന്റെ ആന്‍ഡ്രോയ്സ് വിഭാഗം തലവനായിരുന്നു ഇന്ത്യന്‍ വംശജന് സുന്ദര്‍ പിച്ചൈ. തമിഴ്നാട് ചെന്നൈ സ്വദേശിയാണ്. ഐഐടി ഖൊരഗ്പൂരില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ സുന്ദര്‍ പിച്ചൈ ക്രോം അടക്കം ഗൂഗിളിന്റെ നവീന ഉല്‍പ്പന്നങ്ങളുടെയൊക്കെ ആവിഷ്ക്കരണത്തില്‍ ശ്രദ്ധേയ പങ്കു വഹിച്ചിട്ടുണ്ട്. സുന്ദര്‍ 2004 ലാണ് ഗൂഗിളില്‍ ചേര്‍ന്നത്. സുന്ദര്‍ പിച്ചൈയുടെ ഒരു വര്‍ഷത്തെ സേവനത്തിനിടെ അദ്ദേഹം പ്രകടിപ്പിച്ച ആത്മാര്‍ഥതയും കാര്യങ്ങളില്‍ കൈവരിച്ച നേട്ടങ്ങളും ആണ് ഇപ്പോള്‍ സിഇഒ പദവി വരെ എത്തിച്ചത്.
അപ്രതീക്ഷിതപ്രഖ്യാപനത്തിലൂടെ സൈബര്‍ ലോകത്ത് ചരിത്രപ്രധാനമായ മാറ്റങ്ങളാണ് ഗൂഗിള്‍ വരുത്തിയത്. ആല്‍ഫബെറ്റിനു കീഴിലെ ഏറ്റവും വലിയ കമ്പനിയായിരിക്കും ഗൂഗിള്‍. ലാബ് എക്സ്, വിങ്, നെസ്റ്റ് തുടങ്ങിയ കമ്പനികളും ആല്‍ഫബെറ്റിന്റെ കീഴിലാക്കിയിട്ടുണ്ട്. എന്നാല്‍ സെര്‍ച്ച് എന്ജിന്, സെര്‍ച്ച് പരസ്യങ്ങള്‍, മാപ്പുകള്‍, ആപ്പുകള്‍, യൂട്യൂബ്, ആന്‍ഡ്രോയിഡ് എന്നിവ ഗൂഗിളില്‍ തന്നെ തുടരും.
Discussion about this post