ആലത്തൂർ കോൺഗ്രസ് എം.പി രമ്യ ഹരിദാസിനെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി നിയമിച്ചു. യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ പുനസംഘടന തീരുമാനങ്ങൾക്കിടയിൽ കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുടെ തീരുമാനം പ്രഖ്യാപിച്ചത്.നിലവിൽ,രമ്യ ഹരിദാസ് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കോർഡിനേറ്റർ ആണ്.
അഞ്ച് ജനറൽ സെക്രട്ടറിമാർ ,അഞ്ചു ജോയിന്റ് സെക്രട്ടറിമാർ, 40 സെക്രട്ടറിമാർ എന്നിവരാണ് ദേശീയ ഭാരവാഹികളായി നിയമിച്ചിരിക്കുന്ന കമ്മറ്റിയിൽ ഉൾപ്പെടുന്നത്. ഇതിൽ 33 ശതമാനം സ്ത്രീ സംവരണവും ഏർപ്പെടുത്തിയിട്ടുണ്ട്. കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്തേയ്ക്കിറങ്ങിയ രമ്യഹരിദാസ് 2019-ലാണ് ആലത്തൂരിൽ മത്സരിച്ച് വിജയിച്ച് ലോക്സഭയിലെത്തിയത്.
Discussion about this post