കോട്ടയത്തെ പ്രസിദ്ധമായ തിരുനക്കര തേവരുടെ ക്ഷേത്രത്തിൽ കവർച്ച. മഹാദേവക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിക്കപ്പെട്ടു. വ്യാഴാഴ്ച അർധരാത്രി കഴിഞ്ഞാണ് സംഭവം ഉണ്ടായതെന്ന് കരുതുന്നത്.ശാസ്താവിന്റെ നടയിലെയും ഗോപുരനടയിലെയും കൊടിമരച്ചുവട്ടിലെയും കാണിക്കവഞ്ചികൾ കുത്തിത്തുറന്ന നിലയിലാണ് കാണപ്പെട്ടത്.
കൊടിമരച്ചുവട്ടിൽ കാണിക്കവഞ്ചി കുത്തിത്തുറക്കാൻ പൂർണ്ണമായും സാധിക്കാത്തതിനാൽ പണം നഷ്ടപ്പെട്ടിട്ടില്ല എന്ന് ദേവസ്വം ബോർഡ് അറിയിച്ചു. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.മോഷ്ടാവ് ഇതര സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളി ആണെന്നാണ് സംശയിക്കുന്നത്. വടക്കേനട സമീപത്തുള്ള ഗാർഡ് റൂമിന് അരികിലൂടെ മതിൽ ചാടി കടന്നാവണം കള്ളൻ കയറിയത് എന്ന് പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. എസ്പിയുടെ നേതൃത്വത്തിൽ, പോലീസ് ഓഫീസർമാരും ഫോറൻസിക് വിദഗ്ധരും ക്ഷേത്രത്തിലെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.













Discussion about this post