കൊച്ചി: ചവറയില്‍ നിയമസഭാംഗം എന്‍ വിജയന്‍പിള്ള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.65 വയസ്സായിരുന്നു. ഇടതുസ്വതന്ത്രനായിട്ടാണ് അദ്ദേഹം ചവറയില്‍ നിന്ന് മത്സരിച്ച് ജയിച്ചത്
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.പി നേതാവും മന്ത്രിയുമായിരുന്ന ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തി കന്നി അങ്കത്തില്‍ നിയമസഭയിലെത്തി. തേവലക്കര ഡിവിഷനില്‍ നിന്നാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ആര്‍.എസ്.പിയിലൂടെയായിരുന്നു രാഷ്ട്രീയത്തിലെത്തിയത്. ബേബി ജോണിന്റെ വിശ്വസ്തനായി ആര്‍എസ്പിയിലുണ്ടായിരുന്ന വിജയന്‍പിള്ള ആര്‍എസ്പിയിലെ ഭിന്നതയെ തുടര്‍ന്ന് 2000 കാലത്ത് കോണ്‍ഗ്രസിലെത്തി.













Discussion about this post