കോഴിക്കോട്: പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതോടെ കോഴിക്കോട് വളർത്തു പക്ഷികളെ കൊന്നൊടുക്കാൻ തീരുമാനം. പക്ഷിപ്പനി സ്ഥിരികരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള കോഴികൾ അടക്കമുള്ള വളർത്തു പക്ഷികളെയാണ് ഇന്ന് മുതൽ കൊന്നു തുടങ്ങുന്നത്. പരിശീലനം സിദ്ധിച്ച വിവിധ വകുപ്പുകളിലെ ഇരുന്നൂറോളം വരുന്ന ജീവനക്കാരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.
കോഴിക്കോട് കോര്‍പറേഷനിലെ വേങ്ങേരി, കൊടിയത്തൂര്‍, ചാത്തമംഗലം പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പന്ത്രണ്ടായിരത്തോളം പക്ഷികളെ കൊല്ലേണ്ടി വരുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് കണക്ക് കൂട്ടുന്നത്.
അതേസമയം പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാന്‍ ആരോഗ്യവകുപ്പും നിരീക്ഷണം ശക്തമാക്കി. രോഗം മനുഷ്യരിലേക്ക് പടര്‍ന്നിട്ടില്ലാത്തതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം. എങ്കിലും ആവശ്യമെങ്കില്‍ ഇന്നു മുതല്‍ പ്രതിരോധമരുന്നുകള്‍ നൽകി തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശത്തിന് പത്തുകിലോമീറ്റര്‍ ചുറ്റളവിലുള്ള കോഴിയിറച്ചി വില്‍പന ജില്ലാ കളക്ടര്‍ താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്.
Discussion about this post