ചൈനീസ് കപ്പലിൽ ഇന്നും ഇന്ത്യ പിടിച്ചെടുത്ത ഓട്ടോക്ലേവ് ഉപകരണങ്ങൾ സൈനികാവശ്യത്തിനുള്ളവയല്ലെന്ന് പാകിസ്ഥാൻ.ഫർണസുകൾ മറ്റു പല വ്യവസായികാവശ്യത്തിനും ഉപയോഗിക്കുന്നുണ്ടെന്നും അത്തരത്തിൽ ഒന്നാണതെന്നും പാകിസ്ഥാൻ വ്യക്തമാക്കി .പാകിസ്‌ഥാനിലെ ഒരു സ്വകാര്യ കമ്പനിയാണ് ഇത് ഓർഡർ ചെയ്തതെന്നും പാകിസ്ഥാൻ വിദേശ കാര്യാ മന്ത്രാലയം വെളിപ്പെടുത്തി.
കഴിഞ്ഞ മാസമാണ് ഗുജറാത്തിലെ കണ്ട്ലാ തുറമുഖത്ത് വച്ച് ഹോങ്കോങ്ങിന്റെ പതാകയുള്ള ചൈനീസ് കപ്പലായ ഡായ് ക്വി യൻ എന്ന ചൈനീസ് കപ്പലിൽ നിന്നും ഓട്ടോക്ലേവ് ഉപകരണങ്ങൾ ഇന്ത്യ പിടിച്ചെടുത്തത്.
കറാച്ചി ലക്ഷ്യമാക്കി നീങ്ങിയിരുന്ന കപ്പലിൽ നിന്നും പിടിച്ചെടുത്തത് ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തിനുള്ള ഫർണസുകൾ അടക്കമുള്ള ഉപകരണങ്ങളാണെന്നായിരുന്നു ഇന്ത്യയുടെ വെളിപ്പെടുത്തൽ.
Discussion about this post