എറണാകുളത്തെ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിവിധ പാര്‍ട്ടികളില്‍ പെട്ട ഹിന്ദു നേതാക്കളെ ഒഴിവാക്കിയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എന്‍ രാധാകൃഷ്ണന്‍. ഇന്നലെ നടന്ന ബിസ്മി ഉദ്ഘാടന ചടങ്ങില്‍ സിപിഎം കോണഗ്രസ് പാര്‍ട്ടികളിലെ ഹിന്ദു നേതാക്കളെ പോലും ഒഴിവാക്കിയെന്ന് എ.എന്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിന്റെ മതേതര സ്വഭാവത്തെ നരകമാക്കുന്ന ഇത്തരം ‘നിഷ്‌കളങ്ക’ നടപടികള്‍ നമ്മള്‍ കാണാതിരുന്നാല്‍ ഇനി അടുത്ത അസ്ത്രങ്ങളും വരും. ഒരു സംശയവും വേണ്ട. ഫസല്‍ ഗഫൂറിന്റെ ഭാഷയില്‍ ‘എപ്പോള്‍? എങ്ങോട്ട്? ഏത് അസ്ത്രം?’ എന്നു മാത്രമേ ഇനി ഹിന്ദുക്കള്‍ മനസ്സിലാക്കേണ്ടതുള്ളു എന്നും എ.എന്‍ രാധാകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ബിസ്മി പോലുള്ള മതതീവ്രവാദ സ്ഥാപനങ്ങളില്‍ നിന്ന് ‘കാലണയ്ക്ക്’ സാധനം വാങ്ങില്ല എന്ന് വെയ്ക്കണം. ഈ ഇസ്ലാമിക തീവ്രവാദികള്‍ക്ക് മറുപടി നല്‍കേണ്ടത് അങ്ങിനെ തന്നെയാണ്. അത് ഹിന്ദുക്കളുടെ മാത്രം കടമയല്ല. മറിച്ച് രാജ്യത്ത് മതേതരത്വം വാഴണമെന്ന് ആഗ്രഹിക്കുന്ന നല്ലവരായ ജനാധിപത്യ ബോധമുള്ള മതേതരവാദികളായ എല്ലാ മുസ്ലിം സഹോദരങ്ങളുടെയും ക്രിസ്ത്യന്‍ സഹോദരങ്ങളുടെയും കൂടി കടമയാണ്. അല്ലെങ്കില്‍ ഈ ഭീകരര്‍ നാളെ നിങ്ങളെ തേടിയെത്തുമെന്നും എ.എന്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഇതാണ് ഫസല്‍ ഗഫൂര്‍ പറഞ്ഞ അസ്ത്രത്തിലെ ആദ്യത്തേത് *’ഉദ്ഘടനാസ്ത്രം’*.
അതെ. ഇന്നലെ ഒരു ദിവസം നിശബ്ദത പാലിച്ചതാണ്. മതേതര ജനാധിപത്യ പാര്‍ട്ടികളിലെ *’ഇനിയും മരിച്ചിട്ടില്ലാത്ത ഹിന്ദുനേതാക്കള്‍ക്ക് ‘* അഭിപ്രായം പറയുവാന്‍ ഒരു ദിവസം. ഇല്ല. മിണ്ടിയില്ല. വായ തുറക്കും എന്ന് കരുതിയ നമ്മളാണ് വിഡ്ഢികള്‍.
അതെ പറഞ്ഞുവരുന്നത് എറണാകുളത്ത് ബിസ്മി ഹൈപ്പര്‍മാര്‍ക്കറ്റ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനാസ്ത്രത്തെ കുറിച്ച് തന്നെ.
മലയാളികള്‍ പല ഉദ്ഘാടനങ്ങളും കണ്ടിട്ടുണ്ട്. ഉത്സവങ്ങളും, സമ്മേളനങ്ങളും സ്വകാര്യ സ്ഥാപനങ്ങളുടെ ഉദ്ഘാടനവും നമ്മുക്ക് അപരിചിതമല്ല. ക്ഷേത്രോത്സവങ്ങളും, മറ്റ് ആചാരങ്ങള്‍ പോലും അഹിന്ദുക്കളെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുന്ന മഹത്തായ പാരമ്പര്യമാണ് ഹിന്ദുക്കളുടേത്. ശിവഗിരി മഠത്തിന്റെ പ്രസിദ്ധമായ തീര്‍ത്ഥാടന സമ്മേളനങ്ങള്‍ പോലും മഠം അഹിന്ദുക്കളെകൊണ്ട് ഉദ്ഘാടനം ചെയ്യിക്കാറുണ്ട്. അത്ര വിശാലമാണ് ഹിന്ദുവിന്റെ മതേതര ബോധം.എന്നാല്‍ ഇവിടെ ഇന്നലെ ‘ബിസ്മി’ എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്തത് 2 പേര്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവരേയും വിളിച്ചു. ബി.ജെ.പി.യെ ഒഴിവാക്കി. പോകട്ടെ. പക്ഷെ കോണ്‍ഗ്രസ്സിലെയും, സിപിഎംലേയും ഹിന്ദു നേതാക്കളെ തിരഞ്ഞു പിടിച്ച് ഒഴിവാക്കി.
ഉദ്ഘാടന വേദിയില്‍ *മരുന്നിനു പോലും* ഒരു ഹിന്ദു നേതാവില്ല.കഴിക്കുന്ന ഭക്ഷണത്തിലും, ഉടുക്കുന്ന വസ്ത്രങ്ങളിലും മാത്രമല്ല *’ഹലാല്‍ സ്ഥാപനങ്ങളും’* കേരളത്തില്‍ വരുന്നു. കേരളത്തിന്റെ മതേതര സ്വഭാവത്തെ നരകമാക്കുന്ന ഇത്തരം *’നിഷ്‌കളങ്ക’* നടപടികള്‍ നമ്മള്‍ കാണാതിരുന്നാല്‍ ഇനി അടുത്ത അസ്ത്രങ്ങളും വരും. ഒരു സംശയവും വേണ്ട. ഫസല്‍ ഗഫൂറിന്റെ ഭാഷയില്‍ *’എപ്പോള്‍? എങ്ങോട്ട്? ഏത് അസ്ത്രം?’* എന്നു മാത്രമേ ഇനി ഹിന്ദുക്കള്‍ മനസ്സിലാക്കേണ്ടതൊള്ളൂ.
അതെ ഫസല്‍ ഗഫൂര്‍, ജനങ്ങള്‍ കോടതിയുടെയും, ഭരണഘടനയുടേയും മുകളിലാണ്. ജനഹിതമാണ് ഇമ്പോര്‍ട്ടന്റ്. താങ്കളുടെ വാക്കുകള്‍ തന്നെ കടമെടുക്കുന്നു. *’ജനങ്ങള്‍, ഇവിടായിപ്പോഴുമുള്ള ഭൂരിപക്ഷം വരുന്ന, ഇനിയും മരിക്കാതെ ഹിന്ദുക്കള്‍’* തന്നെയാണ് ഇമ്പോര്‍ട്ടന്റ്. അല്ലാതെ അവര്‍ ബിസ്മി പോലുള്ള മതതീവ്രവാദ സ്ഥാപനങ്ങളില്‍ നിന്ന് *’കാലണയ്ക്ക്’* സാധനം വാങ്ങില്ല എന്ന് വെയ്ക്കണം. ഈ ഇസ്ലാമിക തീവ്രവാദികള്‍ക്ക് മറുപടി നല്‍കേണ്ടത് അങ്ങിനെ തന്നെയാണ്. അത് ഹിന്ദുക്കളുടെ മാത്രം കടമയല്ല.
മറിച്ച് രാജ്യത്ത് മതേതരത്വം വാഴണമെന്ന് ആഗ്രഹിക്കുന്ന നല്ലവരായ ജനാധിപത്യ ബോധമുള്ള മതേതരവാദികളായ എല്ലാ മുസ്ലിം സഹോദരങ്ങളുടെയും ക്രിസ്ത്യന്‍ സഹോദരങ്ങളുടെയും കൂടി കടമയാണ്. അല്ലെങ്കില്‍ ഈ ഭീകരര്‍ നാളെ നിങ്ങളെ തേടിയെത്തും.
പുതിയ *’അസ്ത്രങ്ങളുമായി’*.ഒരു രാജ്യത്തെ കള്ളപ്പണം കൊണ്ട് മുക്കാന്‍ സ്രമിച്ചിട്ട് നടക്കാത്തതിന്റെ വിഷമങ്ങളില്‍ രണ്ടാം അടവുമായുള്ള ഈ വരവ് നാം തിരിച്ചറിയണം.
രാജ്യത്തെ ജനസംഖ്യ കൊണ്ട് മാത്രമല്ല, സമ്പത്ത് കൊണ്ടും നമ്മളെ കീഴടക്കുവാന്‍ അവര്‍ വരുകയാണ്. *’പരിച’*യുമായി നാം തയ്യാറായി നില്‍ക്കണം. ഗാന്ധിജി പഠിപ്പിച്ച *’നിസ്സഹകരണത്തിന്റെ’* ആധുനിക മുഖവുമായി. അതെ *മേടിക്കരുത് ഒന്നും ബിസ്മിയില്‍ നിന്നും*.
Discussion about this post