തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്തർക്ക് അന്നദാനവുമായി സുരേഷ് ഗോപി എം പിയും ഭാര്യ രാധികയും. ആറ്റുകാലമ്മയ്ക്ക് പ്രണാമം എന്ന അടിക്കുറുപ്പുമായി സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്ക് വെച്ചു. സ്വാമി അയ്യപ്പന്റെ ചിത്രത്തോടുകൂടിയ ഷർട്ടും അണിഞ്ഞാണ് സുരേഷ് ഗോപി ഭക്ഷണം വിളമ്പാൻ എത്തിയത്.
https://www.facebook.com/ActorSureshGopi/videos/231441561328210/?__xts__[0]=68.ARB-JcrB7yk4vPVBwpJ193oznqU9kHFoMGnWjA81EcB5DLoNqdF-TVi9SBlbb1AwBQ2UANTtfG6gSzfRDCUakfjn90Ql6AH3Eo9E6a2SYDJoDKoo8IR_rFt84wVAAO4nCffSKW2uZurFgsrzTLRp3nYMtVL48Ql2FFif-K41Xv-UHcJQWU-DdwCb99xH70wE409tfFqU9ca53FxtyrM1Nx6EVS8hS_YlHF3gcmXoFHigDjd1M2Yo2lTMZYgUD6uxo7kjFZL07HnKCEjOwDjSHZbEEhcI3Nyl37uLX0RTLp27G5WZdNtKn0mWFFjVEfVPrnVvIfUyiGYZ_lW8aWy8dOo1H-hGMdXTuzA&__tn__=-R
വ്രതശുദ്ധിയിൽ ഭക്തലക്ഷങ്ങൾ കാത്തിരിക്കുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഇത്തവണ പൊങ്കാലയ്ക്കായി നാൽപ്പത് ലക്ഷത്തിലധികം സ്ത്രീകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുംഭ മാസത്തിലെ പൂരം നാളായ നാളെ രാവിലെ 10.20ന് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമാകും. ഭക്തരുടെ ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനാണ് വിരാമമാകുന്നത്. നാളെ രാവിലെ 9.45 ന് ശുദ്ധപുണ്യാഹ ചടങ്ങുകള്‍ക്ക് ശേഷമാകും പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുക.
ഉച്ചക്ക് 2:10നാണ് പൊങ്കാല നിവേദ്യം നടക്കുക. തിരുവനന്തപുരം നഗരത്തിലേക്ക് വിവിധ നാടുകളിൽ നിന്നുള്ള ഭക്തർ എത്തിത്തുടങ്ങി. 3500 പൊലീസുകാരെ പൊങ്കല മഹോത്സവത്തിന്റെ സുരക്ഷക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. 1270 ടാപ്പുകൾ ശുദ്ധജല വിതരണത്തിനായി നഗരത്തിൽ അങ്ങോളമിങ്ങോളം സ്ഥാപിച്ചു കഴിഞ്ഞു. ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമാണ് ഇക്കുറി പൊങ്കാല നടക്കുന്നത്. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പും മുൻ കരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post