തിരുവനന്തപുരം: പത്തനംതിട്ടയിൽ അഞ്ച് പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം. എന്നാൽ മാസങ്ങളുടെ തയ്യാറെടുപ്പുകൾ വൃഥാവിലാക്കി ആറ്റുകാൽ പൊങ്കാല മാറ്റിവെക്കേണ്ടതില്ലെന്ന് കേരള പൊലീസ് അറിയിച്ചു. രോഗ ലക്ഷണങ്ങൾ ഉള്ളവർ പൊങ്കാല ഇടാൻ വരരുതെന്നും രോഗബാധിത രാജ്യങ്ങളിൽ നിന്നും വന്നവർ വീട്ടിൽ തന്നെ പൊങ്കാല ഇടണമെന്നും പൊലീസ് നിർദ്ദേശം നൽകി. പൊങ്കാല ഇടുന്നവരുടെ വീഡിയോ ദൃശ്യങ്ങൾ സഹിതം ശേഖരിക്കുമെന്നും പൊലീസ് അറിയിച്ചു.
ഇറ്റലി സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ മൂന്നംഗ കുടുംബത്തിനും ഇവർ പോയ ബന്ധു വീട്ടിലെ രണ്ട് പേർക്കുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരി 29നായിരുന്നു കുടുംബം നാട്ടിലെത്തിയത്.
Discussion about this post