ഖത്തറിൽ പരിശോധനയിൽ മൂന്ന് പേർക്കും കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടു കൂടി കൊറോണ ബാധിച്ചവരുടെ എണ്ണം ഖത്തറിൽ 15 ആയി. ഖത്തർ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇറാനിൽ നിന്നും തിരിച്ചെത്തിയ ഉടനെ രോഗബാധ കണ്ടെന്നു സംശയിച്ച ഐസൊലേഷൻ കഴിഞ്ഞിരുന്ന ഖത്തർ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം, തിരിച്ചെത്തിയ ശേഷം ആരുമായും സമ്പർക്കം പുലർത്തി കിട്ടില്ലെന്നും രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.ഇദ്ദേഹം ഇപ്പോൾ കമ്മ്യൂണിക്കൽ ഡിസീസ് കേന്ദ്രത്തിൽ ചികിത്സയിൽ തുടരുന്നു.പൊതുജനങ്ങൾക്ക് രോഗബാധ സംബന്ധിച്ച എല്ലാ വിവരങ്ങളുമറിയാൻ വേണ്ടി 24 മണിക്കൂറും മന്ത്രാലയത്തിലെ മേൽനോട്ടത്തിൽ കോൾ സെന്റർ പ്രവർത്തിക്കുന്നുണ്ട്.
Discussion about this post