കൊറോണ രോഗബാധക്കെതിരെ തീവ്ര ജാഗ്രതയുടെ കേരളം. സംസ്ഥാനത്തിലെ വിവിധ ഭാഗങ്ങളിലായി 13 പേർ ഐസൊലേഷനിലുണ്ട്. രോഗബാധയുണ്ടെന്ന് സംശയിക്കപ്പെടുന്ന 151 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.ഇതുവരെ കിട്ടിയ റിപ്പോർട്ടുകളനുസരിച്ച് ഇവരുടെയെല്ലാം നില തൃപ്തികരമാണ്.
ഇതിനിടെ, കൊറോണ സ്ഥിരീകരിച്ച മൂന്നു വയസ്സുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഭയപ്പെടേണ്ടതില്ലെന്നും എറണാകുളം ജില്ലാ കലക്ടർ എസ്.സുഹാസ് വെളിപ്പെടുത്തി. കുട്ടിയുടെ മാതാപിതാക്കൾ ഐസൊലേഷനിൽ നിരീക്ഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറ്റലിയിൽ നിന്നും നെടുമ്പാശ്ശേരി വഴി കൊച്ചിയിലെത്തിയ മൂന്നു വയസ്സുള്ള കുട്ടിക്കാണ് രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി.
Discussion about this post