സുഡാൻ പ്രധാനമന്ത്രി അബ്ദല്ല ഹംദോക്കിനു നേരെ വധശ്രമം. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ തൊട്ടടുത്ത ബോംബ് സ്ഫോടനം ഉണ്ടാവുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
സുഡാനിലെ തലസ്ഥാനമായ ഖാർത്തൂമിലാണ് സംഭവം നടന്നത്. ഹംദോക്ക്, തന്റെ അംഗരക്ഷകരുടെ അകമ്പടിയോടെ ഓഫീസിലേക്ക് പോകുന്ന വഴിയായിരുന്നു ഭാരത്തിന് സമീപം സ്ഫോടനം ഉണ്ടായത്. അപകടമുണ്ടായ ഉടനെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റപ്പെട്ട പ്രധാനമന്ത്രി സുരക്ഷിതനാണെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ സുരക്ഷാസേന പുറത്തുവിട്ടിട്ടില്ല..
Discussion about this post