ആറ്റുകാല്‍ പൊങ്കാല പതിവായി ഇടുന്നതിന്റെ പേരില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ദ്വയാര്‍ത്ഥ പ്രയോഗവുമായി ഇടത് എഴുത്തുകാരനും പ്രാംസംഗീകനുമായ ശ്രീ ചിത്രന്‍എം.ജെ. ഫേസ്ബുക്ക് പോസ്റ്റിലാണ് ശ്രീ ചിത്രന്റെ ദ്വയാര്‍ത്ഥ പ്രയോഗം. വിമര്‍ശനമുയര്‍ന്നതോടെ പോസ്റ്റ് ഡിലിറ്റ് ചെയ്തുവെങ്കിലും സോഷ്യല്‍ മീഡിയകളില്‍ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്ത നടി ചിപ്പിയുമായി ബന്ധപ്പെട്ടാണ് ശ്രീ ചിത്രന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ‘ചിപ്പിയുടെ അടുപ്പ് കണ്ടു, വര്‍ഷങ്ങളായുള്ള എന്റെ ആചാരമാണ’് എന്നാണ് പരിഹാസം.
ചിപ്പിയെ പരിഹസിച്ചുള്ള നിരവധി ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് പിന്തുണ നല്‍കി ശ്രീ ചിത്രന്‍ കമ്#റുകളും ഇട്ടിരുന്നു. ദ്വയാര്‍ത്ഥ പ്രയോഗം ഹിന്ദു വിശ്വാസത്തില്‍ പങ്കെടുത്ത സ്ത്രീയെ അപമാനിക്കുന്നതരത്തിലുള്ളതാണെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. ഇവരുടെയല്ലാം സ്ത്രീ വിരുദ്ധ മനസാണ് ഇത്തരം കുറിപ്പുകളിലൂടെ പ്രതിഫലിക്കുന്നതെന്നും ചിലര്‍ വിമര്‍ശിക്കുന്നു.
https://www.facebook.com/photo.php?fbid=2010312142447457&set=a.284720828339939&type=3&theater
https://www.facebook.com/photo.php?fbid=2721690024592831&set=a.171425106286015&type=3&theater













Discussion about this post