സിനിമ, നാടകങ്ങൾ എന്നീ ആളുകൾ കൂട്ടം കൂടുന്ന കലാപരിപാടികൾ ഈ മാസം അവസാനം വരെ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കൊറോണ പടർന്നുപിടിക്കുന്നത് കണക്കിലെടുത്താണിത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരീക്ഷകളല്ലാതെ ഒരു പ്രവർത്തനവും ഈ കാലയളവിൽ ഉണ്ടാവരുതെന്നും , വാർഷികാഘോഷങ്ങൾ, സാംസ്കാരിക പരിപാടികൾ, കൂട്ടായ്മ എന്നിവ ഒഴിവാക്കണമെന്നും, ആളുകൾ കൂട്ടം കൂടുന്ന ഉത്സവം, പെരുന്നാളുകൾ പോലുള്ള ആഘോഷങ്ങൾ രോഗം പടരുന്നത് വർദ്ധിക്കാൻ ഇടയാക്കുമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
വിവാഹം പോലെ മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങളെല്ലാം ചടങ്ങുകൾ മാത്രമാക്കി നടത്തണമെന്നും, ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണമുണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
Discussion about this post