വാഷിങ്ടണ്‍: കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ യാത്ര വിലക്ക്. യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്കോ തിരിച്ചോ യാത്ര ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍, ബ്രിട്ടനെ യാത്രാ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത 30 ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
വെള്ളിയാഴ്ച അര്‍ധരാത്രിയോടെ നിയന്ത്രണം പ്രാബല്യത്തില്‍ വരും. യൂറോപ്പില്‍ വൈറസ് ബാധ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് അമേരിക്കന്‍ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
വൈറസിന്റെ പുതിയ വ്യാപനം നിയന്ത്രിക്കാന്‍ ഇത്തരം നടപടികള്‍ അനിവാര്യമാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. പൊതുജന ആരോഗ്യം സംരക്ഷിക്കാന്‍ നടപടി ആവശ്യമാണ്. വൈറസ് ബാധ തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ട്രംപ് വ്യക്തമാക്കി.
Discussion about this post