തിരുവനന്തപുരം: സിപിഎം സഹയാത്രികനും പ്രഭാഷകനുമായ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ തീവെച്ച കേസില്‍ ഇതുവരെ ആരെയും പ്രതിചേര്‍ക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കെ എസ് ശബരീനാഥന്‍ എംഎല്‍എയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ക്രൈം ബ്രാഞ്ച് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ആശ്രമത്തില്‍ ആക്രമണം നടന്നത്. ആശ്രമത്തിലെ രണ്ട് കാറും ഒരു ബൈക്കും കത്തി നശിച്ചു. ആശ്രമത്തിന്റെ പോര്‍ച്ചും കത്തി. ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നിരുന്നു. ആര്‍എസ്എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് കേസില്‍ അന്വേഷണം ആരംഭിച്ചയടുന്‍ തന്നെ മുഖ്യമന്ത്രി പ്രഖ്യാപിച്ചതും വിവാദമായി. ആശ്രമത്തിലെ സിസി ടിവി പ്രവര്‍ത്തിക്കാതിരുന്നതും ചര്‍ച്ചയായി.
മുഖ്യമന്ത്രി ഇടപെട്ട കേസായിട്ട് പോലും പിന്നീട് അന്വേഷണം നടന്നില്ല. ആശ്രമത്തിന്റെ ആറ് കിലോമീറ്റര്‍ പരിധിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സന്ദീപാനന്ദഗിരിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയവരെ ചോദ്യം ചെയ്യുകയും ചെയ്‌തെങ്കിലും ഫലം ഉണ്ടായില്ല. റീത്ത് വാങ്ങിയ കടയോ പെട്രോള്‍ വാങ്ങിയ പമ്പോ കണ്ടെത്താനുമായില്ല. കേസ് പ്രത്യേക സംഘത്തെ ഏല്‍പിച്ചിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല. സിറ്റി പൊലീസ് കമ്മീഷണര്‍ പി. പ്രകാശിന്റെ നേതൃത്വത്തില്‍ പത്ത് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം.
ദൃക്‌സാക്ഷി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അക്രമിയുടെ രേഖാചിത്രം തയ്യാറാക്കിയെങ്കിലും സംഭവം നടന്ന് ഒരു കൊല്ലം പിന്നിടുമ്പോഴും പൊലീസ് ഈ രേഖാചിത്രം പുറത്തു വിട്ടിട്ടില്ല. അന്വേഷണത്തില്‍ വ്യക്തമായ തെളിവൊന്നും ലഭിച്ചില്ലെന്നതാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ആക്രമണം സംഘപരിവാറിനെ പ്രതിക്കൂട്ടിലാക്കാന്‍ ആസൂത്രണം ചെയ്തതാണെന്ന ആരോപണവും ഉയര്‍ന്നു. കേസിലെ പ്രതികളെ പിചടികൂടിയാല്‍ പരാതിക്കാര്‍ തന്നെ കുടുങ്ങുമെന്ന പരിഹാസവും സോഷ്യല്‍ മീഡിയ ഉയര്‍ത്തിയിരുന്നു.
Discussion about this post