.
കൊറോണ വൈറസ് ബാധയെത്തുടർന്ന് ഇറാനിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം മുംബൈയിലെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:08-നാണ് വിമാനം മുംബൈ വിമാനത്താവളത്തിലിറങ്ങിയത്.
എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് അധികൃതർ പുറത്തുവിട്ടിട്ടില്ല. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ രാജസ്ഥാനിലെ ജയ്സാൽമീറിലേക്ക് കൊണ്ടുപോകും. മുൻകൂട്ടി അറിയിച്ച പ്രകാരം ഇവരെ സൈനിക ക്യാമ്പുകളിൽ ക്വാറന്റൈൻ ചെയ്യുമെന്നാണ് ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കിയത്. യാത്രക്കാരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും, രോഗലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേകം നിരീക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.












Discussion about this post