ബഗ്ദാദ്: കൊറോണ ഭീഷണി ലോകരാജ്യങ്ങളെ പ്രതിരോധത്തിലാക്കുമ്പോൾ ഭീകരന്മാർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായി ഇസ്ലാമിക് സ്റ്റേറ്റ്. മതപരമായ ഉപദേശം എന്ന പേരിൽ ഐ എസ് ഔദ്യോഗിക പത്രമായ അൽ-നാബിയിലാണ് മാർഗ്ഗ നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആഹാരം കഴിച്ചതിന് ശേഷം കൈകള്‍ വൃത്തിയായി കഴുകുക, രോഗ ബാധിതരായവരില്‍ നിന്നും അകന്ന് നില്‍ക്കുക, രോഗബാധിതമായ പ്രദേശങ്ങളില്‍ യാത്ര ഒഴിവാക്കുക തുടങ്ങിയവയാണ് ഐ എസ് തങ്ങളുടെ അംഗങ്ങൾക്ക് നൽകിയിരിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ. ദൈവത്തില്‍ വിശ്വസിക്കണമെന്നും, അദ്ദേഹത്തിന്‍റെ കരുണയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും നിർദ്ദേശങ്ങളുടെ അവസാനം ആഹ്വാനം ചെയ്യുന്നു.
എന്നാൽ ഒരിക്കലും രോഗങ്ങള്‍ നമ്മളെ നേരിട്ട് ആക്രമിക്കില്ലെന്നും, അത് ദൈവത്തിന്‍റെ നിര്‍ദേശപ്രകാരമായിരിക്കുമെന്നും കുറിപ്പിൽ പറയുന്നുണ്ട്. ഇറാഖിലും സിറിയയിലും ഐ എസിന് സ്വാധീനമുള്ള മേഖലകളിലാണ് കുറിപ്പുകൾ വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ഐ എസ് സ്വാധീനം ഇപ്പോഴും നിലനിൽക്കുന്ന ഇറാഖിൽ 79 കൊറോണ കേസുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 8 പേർ മരിച്ചു. ഭീകരവാദ പ്രവർത്തനങ്ങളും ആഭ്യന്തര യുദ്ധവും താറുമാറാക്കിയ സിറിയയിലെ യഥാർത്ഥ കണക്ക് ഇനിയും വ്യക്തമായിട്ടില്ല.
Discussion about this post