കണ്ണൂർ: വിശ്വാസികളുടെ കൺകണ്ട ദൈവമായ മുത്തപ്പനെയും തിരുവപ്പനെയും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് സിപിഎം പ്രവർത്തകൻ. അങ്ങേയറ്റം മോശമായ ഭാഷയിലുള്ള അധിക്ഷേപമാണ് കണ്ണൂർ തലശ്ശേരി സ്വദേശിയായ സിപിഎം പ്രവർത്തകൻ ഷിന്റു കോട്ടായി മുത്തപ്പനെതിരെ നടത്തിയിരിക്കുന്നത്. ഇയാളുടെ തെറിവിളികൾക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് മുത്തപ്പ വിശ്വാസികൾ.
മുത്തപ്പന്റെയും തിരുവപ്പന്റെയും വേഷങ്ങൾ കെട്ടിയാടുന്ന കലാകാരന്മാരെയും ഇയാൾ അധിക്ഷേപിക്കുന്നുണ്ട്. ഇവർ വിശ്വാസികളെ പറ്റിച്ച് ജീവിക്കുന്നവരാണെന്നാണ് ഷിന്റുവിന്റെ ആക്ഷേപം. ഇയാളുടെ വൈകൃതത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹൈന്ദവ വിശ്വാസികൾ രംഗത്തെത്തിയിട്ടുണ്ട്. ഷിന്റു ഇതിന് മുൻപും ഹൈന്ദവ ദേവതകളെ അധിക്ഷേപിച്ചിട്ടുള്ളതായി വിശ്വാസികൾ ചൂണ്ടിക്കാട്ടുന്നു. ഇയാൾക്കെതിരെ വിശ്വാസികൾ പാനൂർ, വളപട്ടണം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
മുത്തപ്പനെ കേട്ടാലറക്കുന്ന ഭാഷയിൽ തെറി വിളിച്ചത് ഹിന്ദു മത വിശ്വാസികളിൽ വേദനയും, രോഷവുമുണ്ടാക്കിയതായും വിശ്വാസം വ്രണപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സിപിഎമ്മിന്റെ ഹിന്ദു വിരോധത്തിന്റെ ഏറ്റവും നീചമായ ഉദാഹരണമാണ് ഷിന്റുവെന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ ഭക്തർ ആരോപിക്കുന്നു.
ഷിന്റുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ വന്ന വീഡിയോ വ്യാജമാണെന്നും ഇത്തരം പ്രവൃത്തികൾ സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ വേണ്ടിയുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണെന്നും ആരോപണം ഉയരുന്നു.













Discussion about this post