തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടർ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.സ്പെയിനിൽ പഠന ക്യാമ്പിൽ പോയി മടങ്ങിയെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്ടർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
ഇതിനെ തുടർന്ന്,രോഗം ബാധിച്ച ഡോക്ടർ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ റേഡിയോളജി വിഭാഗത്തിലെ ലാബ് അധികൃതർ അടച്ചുപൂട്ടി. പ്രധാന വകുപ്പുകളിലെ തലവന്മാർ അടക്കം മുപ്പതോളം വരുന്ന മറ്റു ഡോക്ടർമാരെയെല്ലാം വീടുകളിൽ നിരീക്ഷണത്തിലാക്കി. അടിയന്തരമായി നടത്തേണ്ടവ ഒഴിച്ച് ആശുപത്രിയിലെ മറ്റ് ശസ്ത്രക്രിയകളെല്ലാം മാറ്റിവെച്ചു.ഇതോടെ ആശുപത്രിയുടെ പ്രവർത്തനങ്ങളെല്ലാം ബാധിക്കപ്പെടുമെന്ന കാര്യം ഇതോടെ ഉറപ്പായി. രോഗിയായ ഡോക്ടറുമായി സഹകരിച്ച ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാണ്.
Discussion about this post