സംസ്ഥാനത്ത് കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിനിടയിലും ബീവറേജുകളും ബാറുകളും പൂട്ടേണ്ടെന്ന സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് സന്ദീപാനന്ദഗിരി.
ആളുകൾക്ക് ക്ഷേത്രങ്ങളിലും പള്ളികളിലും പോകാൻ അവകാശമുള്ളതു പോലെ തന്നെയാണ് മറ്റൊരാൾക്ക് ബിവറേജിൽ പോകാൻ ഉള്ള അവകാശവുമെന്നാണ് സന്ദീപാനന്ദഗിരി പറഞ്ഞത്. ആരാധനാലയങ്ങളിൽ ഊണുകഴിക്കാൻ തിരക്കു കൂട്ടുന്നവർ ബിവറേജിലെ ക്യൂ കണ്ടു പഠിക്കണമെന്നും സന്ദീപാനന്ദഗിരി അഭിപ്രായപ്പെട്ടു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപാനന്ദഗിരി അഭിപ്രായം വ്യക്തമാക്കിയത്.
ഇന്ത്യയിൽ കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സംസ്ഥാനങ്ങളിൽ മുൻനിരയിലാണ് കേരളം. 37 രോഗബാധിതരുമായി മഹാരാഷ്ട്ര മുന്നിൽ നിൽക്കുമ്പോൾ 21 രോഗികളുമായി കേരളം തൊട്ടു പിറകിലുണ്ട്.













Discussion about this post