Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘ലൗ ജിഹാദ്’ ആരോപണത്തെ പ്രതിരോധിക്കാന്‍ ഇനിയും മലയാളിക്ക് കഴിയുമോ?’:ഐ.എസ് താവളത്തിലെ മലയാളി വിധവകളുടെ വെളിപ്പെടുത്തലില്‍ പ്രഭാഷകനും അധ്യാപകനുമായ എപി അഹമ്മദിന്റെ കുറിപ്പ്

by Brave India Desk
Mar 18, 2020, 01:42 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

അഫ്ഗാനിസ്ഥാനിലെ ഐ.എസ് മേഖലയില്‍ തടവില്‍ കഴിയുന്ന കൊല്ലപ്പെട്ട മലയാളി ഭീകരരുടെ വിധവകളുടെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നതായി സോണി സെബാസ്റ്റിയന്‍ വീഡിയൊവില്‍ പറഞ്ഞിരുന്നു. മകളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് നിമിഷ ഫാത്തിമയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലൗവ് ജിഹാദ് ഇല്ലെന്ന പറയുന്നവരോട് ചോദ്യമുയര്‍ത്തുകയാണ് അധ്യാപകനും പ്രഭാഷകനുമായ എപി അഹമ്മദ്. തന്റെ ഫേസ്ബുക്ക് പേജിലാണ് അഹമ്മദിന്റെ കുറിപ്പ്- മതംമാറ്റത്തിന്റെ കാണാക്കെണിയായി പ്രണയം പ്രയോഗിക്കപ്പെടുന്ന നവലോകവഞ്ചനയാണ് ‘ലൗ ജിഹാദ്’. മതംമാറ്റം പൗരാവകാശമാണെന്ന് വാദിച്ചുകൊണ്ട് ‘ലൗ ജിഹാദ്’ ആരോപണത്തെ പ്രതിരോധിക്കാന്‍ ഇനിയും മലയാളിക്ക് കഴിയുമോ? നിമിഷയുടേയും സോണിയയുടേയും സാക്ഷിമൊഴികള്‍ക്ക്, ഇസ്ലാമിക തീവ്രവാദികളും അവരുടെ വാടകബുദ്ധിജീവികളും മറുപടി പറയട്ടെയെന്ന് എപി അഹമ്മദ് ആവശ്യപ്പെടുന്നു.

കുറിപ്പ്-

Stories you may like

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

ലൗ ജിഹാദ്?.. ഏയ്.. അങ്ങനെയൊന്നില്ല!

പ്രണയം ഒരു കൗമാരഭ്രമമായി ആവേശിച്ച്, വിവാഹം അതിന്റെ സാഫല്യമായി പരിഗണിച്ച്, മതംമാറ്റം ഒരു സാമൂഹിക നടപടിയായി സ്വീകരിച്ച്, ക്രമേണ ഇസ്‌ലാം സ്വര്‍ഗമാര്‍ഗമായി ആവാഹിച്ച്, ഒടുവില്‍ സ്വര്‍ഗംതേടി അഫ്ഗാനിലെ ഐഎസ് താവളത്തില്‍ പ്രവേശിച്ച്, ഇപ്പോള്‍ കാബൂള്‍ ജയിലില്‍ കണ്ണീരൊഴുക്കുന്ന മലയാളി വിധവകളെക്കുറിച്ചുള്ള രണ്ട് വാര്‍ത്തകളുണ്ട് ഇന്നത്തെ ‘ഹിന്ദു’വില്‍..

തിരുവനന്തപുരത്തെ നിമിഷ എന്ന നായര്‍ പെണ്‍കുട്ടി, മുസ്‌ലിമായ യുവഡോക്ടറെ പ്രണയിക്കുന്നു. അവള്‍ ഫാത്തിമയായി മതംമാറിയിട്ടും അയാള്‍ കയ്യൊഴിയുന്നു. ഫാത്തിമയായി തുടര്‍ന്ന നിമിഷ കാസര്‍ക്കോട്ട് ബീഡിഎസിന് പഠിക്കുമ്പോള്‍ വിവാഹിതയാവുന്നു. ഈസ എന്ന പേരില്‍ ഇസ്ലാം സ്വീകരിച്ച പാലക്കാട്ടുകാരന്‍ ബെക്‌സിന്‍ വിന്‍സെന്റ് ആയിരുന്നു വരന്‍. ഗര്‍ഭിണിയായിരിക്കേ, 2016 മെയ് 31ന് ആ കുടുംബം മുംബൈ വഴി ഇന്ത്യവിട്ടു. ശ്രീലങ്ക വഴി അവര്‍ അഫ്ഗാനിസ്താനിലെ ഖുറാസാന്‍ ഐഎസ് ക്യാമ്പിലെത്തിയതായി പിന്നീട് എന്‍ഐഎ സ്ഥിരീകരിച്ചു..

എറണാകുളത്തെ സോണിയാ സെബാസ്റ്റ്യന്‍(താഴെ കാണുന്ന ചിത്രം) എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയും തൃക്കരിപ്പൂരിലെ അബ്ദുല്‍ റാഷിദും ബഹ്‌റൈനില്‍ ഒരുമിച്ചായിരുന്നു, സ്‌കൂള്‍വിദ്യാഭ്യാസം. നാട്ടിലെ ഉപരിപഠനകാലത്ത് ആ ബന്ധം പ്രണയമായി വളര്‍ന്നു. ആയിഷ എന്ന പേരില്‍ ഇസ്ലാം സ്വീകരിച്ച്, സോണിയ റാഷിദിന്റെ ഭാര്യയായി. അവരുടെ വിവാഹശേഷം ബീഹാറുകാരി യാസ്മിനും റാഷിദിന്റെ ജീവിതപങ്കാളിയായി. രണ്ടാംഭാര്യ യാസ്മിന്‍ തുറന്ന വഴിയിലൂടെയാണ് രണ്ട് ഭാര്യമാരേയും കൂട്ടി റാഷിദ് അഫ്ഗാനിലെത്തിയത്..

ഭീകരപ്രവര്‍ത്തനത്തിനിടയില്‍ രണ്ട് യുവാക്കളും കഴിഞ്ഞവര്‍ഷം ഖുറാസാനില്‍ കൊല്ലപ്പെട്ടു. ഭാര്യമാര്‍ പോലീസിന് കീഴടങ്ങുമ്പോള്‍ ഇരുവര്‍ക്കും ഓരോ പെണ്‍മക്കളുണ്ട്. ജയിലില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് അവര്‍ മക്കളോടൊപ്പം സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തു. ഇരുവര്‍ക്കും മാപ്പ്‌നല്‍കി നാട്ടിലേക്ക് തിരിച്ചുപോരാന്‍ ഇന്ത്യാഗവണ്മെന്റ് സഹായിക്കണമെന്നാണ് അപേക്ഷ. ഇസ്ലാമിനുവേണ്ടി ചാവേര്‍നടക്കുന്ന നാട്ടില്‍ ഇസ്ലാമിക ജീവിതമേയില്ല എന്നും നിരാശയോടെ ആയിഷ സാക്ഷ്യപ്പെടുത്തുന്നു..

ദൈവത്തോളം വിശുദ്ധമായ ആത്മബന്ധമാണ് പ്രണയം. മതങ്ങളുടെ പൈശാചിക വ്യാപാരങ്ങളില്‍ പ്രണയം കരുവാക്കപ്പെടുന്നുണ്ടെങ്കില്‍ അത് ക്രൂരതയും അന്താരാഷ്ട്ര കുറ്റകൃത്യവുമാണ്. മതംമാറ്റത്തിന്റെ കാണാക്കെണിയായി പ്രണയം പ്രയോഗിക്കപ്പെടുന്ന നവലോകവഞ്ചനയാണ് ‘ലൗ ജിഹാദ്’. മതംമാറ്റം പൗരാവകാശമാണെന്ന് വാദിച്ചുകൊണ്ട് ‘ലൗ ജിഹാദ്’ ആരോപണത്തെ പ്രതിരോധിക്കാന്‍ ഇനിയും മലയാളിക്ക് കഴിയുമോ? നിമിഷയുടേയും സോണിയയുടേയും സാക്ഷിമൊഴികള്‍ക്ക്, ഇസ്ലാമിക തീവ്രവാദികളും അവരുടെ വാടകബുദ്ധിജീവികളും മറുപടി പറയട്ടെ..

Tags:
Share380
Tweet
Send
Share

Latest stories from this section

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

ചാർട്ടേഡ് വിമാനയാത്ര വിവാദം: വി.ഡി. സതീശന് പിന്തുണയുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ! വിമാനക്കമ്പനി ഉടമയെ വ്യക്തിപരമായി അറിയാമെന്ന് വെളിപ്പെടുത്തൽ

ചാർട്ടേഡ് വിമാനയാത്ര വിവാദം: വി.ഡി. സതീശന് പിന്തുണയുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ! വിമാനക്കമ്പനി ഉടമയെ വ്യക്തിപരമായി അറിയാമെന്ന് വെളിപ്പെടുത്തൽ

പണം തിരികെ ചോദിച്ചപ്പോൾ ഗുണ്ടാ ആക്രമണവും ഭീഷണിയും; ആംസ്റ്റർ ഓവൽസീസ് തട്ടിപ്പിൽ കൂടുതൽ കേസുകൾക്ക് സാധ്യത

പണം തിരികെ ചോദിച്ചപ്പോൾ ഗുണ്ടാ ആക്രമണവും ഭീഷണിയും; ആംസ്റ്റർ ഓവൽസീസ് തട്ടിപ്പിൽ കൂടുതൽ കേസുകൾക്ക് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനം; ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയിൽ നാളെ വീണ്ടും വാദം

മെസിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനം; ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയിൽ നാളെ വീണ്ടും വാദം

Latest News

ചരിത്രപരമായ വ്യാപാര കരാറിലേക്ക് ഇന്ത്യയും അമേരിക്കയും: 90 ശതമാനം ചർച്ചകളും പൂർത്തിയായതായി യുഎസ്

ചരിത്രപരമായ വ്യാപാര കരാറിലേക്ക് ഇന്ത്യയും അമേരിക്കയും: 90 ശതമാനം ചർച്ചകളും പൂർത്തിയായതായി യുഎസ്

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

സ്റ്റാലിൻ സാർ വായ തുറക്കൂ, എന്തായിരുന്നു ആ ഡീൽ? ലൈംഗികാതിക്രമ കേസിൽ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്!

സ്റ്റാലിൻ സാർ വായ തുറക്കൂ, എന്തായിരുന്നു ആ ഡീൽ? ലൈംഗികാതിക്രമ കേസിൽ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്!

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

യുഎന്നിൽ ഇന്ത്യ-പാക് വാക്പോര്: ജലക്കരാറിൽ ഭീഷണി മുഴക്കിയ പാകിസ്ഥാന് ഭീകരവാദം ഓർമ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി

യുഎന്നിൽ ഇന്ത്യ-പാക് വാക്പോര്: ജലക്കരാറിൽ ഭീഷണി മുഴക്കിയ പാകിസ്ഥാന് ഭീകരവാദം ഓർമ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി

ഏഷ്യൻ ഗെയിംസ് മാരത്തണിൽ ചരിത്രവെള്ളി; 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദേശീയ റെക്കോർഡോടെ സാവൻ ബർവാൾ

ഏഷ്യൻ ഗെയിംസ് മാരത്തണിൽ ചരിത്രവെള്ളി; 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദേശീയ റെക്കോർഡോടെ സാവൻ ബർവാൾ

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാറെന്ന് ഇറാൻ; അമേരിക്കയ്ക്ക് മുന്നിൽ പുതിയ നിർദ്ദേശങ്ങൾ

ആഗോള നിക്ഷേപം ആകർഷിക്കാൻ ഇന്ത്യ: ഓസ്‌ട്രേലിയയും കാനഡയുമായി പുതിയ കരാറുകൾ ഉടൻ; വരുന്നു പുതിയ മോഡൽ നിക്ഷേപ നയം

ആഗോള നിക്ഷേപം ആകർഷിക്കാൻ ഇന്ത്യ: ഓസ്‌ട്രേലിയയും കാനഡയുമായി പുതിയ കരാറുകൾ ഉടൻ; വരുന്നു പുതിയ മോഡൽ നിക്ഷേപ നയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies